tag:blogger.com,1999:blog-2128859103258265367.post5512137105127071371..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിയമവാഴ്ച അട്ടിമറിക്കുന്ന ഭരണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-37549771773170119142011-10-13T06:13:57.927+05:302011-10-13T06:13:57.927+05:30കേരളത്തിലെ വലതുപക്ഷശക്തികളുടെ ശക്തിസ്രോതസ്സും നേതാ...കേരളത്തിലെ വലതുപക്ഷശക്തികളുടെ ശക്തിസ്രോതസ്സും നേതാവും പ്രതിരോധകവചവുമാണ് മലയാള മനോരമ. ഇടതുപക്ഷ, പുരോഗമനശക്തികളെ ഗീബല്‍സുപോലും തോറ്റുപോകുന്ന തരത്തില്‍ ആക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പത്രം. ആ പത്രം ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിക്കായി പ്രതിപക്ഷം സമരം നടത്തിയത്. ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് പത്രമുത്തശ്ശിയല്ല, രാഷ്ട്രീയമാതാവ് തന്നെയാണല്ലോ ആ പത്രം. ആ പത്രത്തിന്റെ ഒന്നാംപേജില്‍ പ്രാധാന്യത്തോടെ അടിച്ചുവന്ന ചിത്രം കോഴിക്കോട് പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കുനേരെ, മര്‍ദനമേറ്റ് നിലത്തുവീണ് മുദ്രാവാക്യം മുഴക്കുന്നവരുടെനേരെ വെടിയുതിര്‍ക്കുന്നതിന്റെയാണ്. താന്‍ മേലോട്ടല്ല, വിദ്യാര്‍ഥികള്‍ക്കു നേര്‍ക്കുതന്നെയാണ് വെടിവച്ചതെന്ന്, അത് ആരുടെമേലും കൊള്ളാത്തതിലെ ഇച്ഛാഭംഗത്തോടെയെന്ന വണ്ണം അയാള്‍ പ്രതികരിച്ചതും ആ ചിത്രത്തോടൊപ്പമുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com