tag:blogger.com,1999:blog-2128859103258265367.post5513122755143736203..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബഷീറിന്റെ എതിര്ലോകങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-7730412474962211212009-12-10T12:11:54.039+05:302009-12-10T12:11:54.039+05:30വളരെ പ്രൌഡമായ ഒരു ലേഖനം.... ഇവിടെ എത്തിപ്പെടാന്‍ വ...വളരെ പ്രൌഡമായ ഒരു ലേഖനം.... ഇവിടെ എത്തിപ്പെടാന്‍ വൈകിയതില്‍ ദുഖിക്കുന്നു.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47331893567372842122009-12-08T01:03:39.866+05:302009-12-08T01:03:39.866+05:30താന്‍ നാടിന്റെ വിനീതനായ ചരിത്രകാരനാണെന്ന് ബഷീര്‍ പ...താന്‍ നാടിന്റെ വിനീതനായ ചരിത്രകാരനാണെന്ന് ബഷീര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഒരു പക്ഷേ, സാഹിത്യത്തിന്റെ ചരിത്രപരമായ മൂല്യത്തെക്കുറിച്ചുള്ള ഇത്രയും പ്രകടമായ പ്രസ്താവന നമ്മുടെ നവോത്ഥാന സാഹിത്യത്തിലെവിടെയും കാണാനാവില്ല. 1940 കള്‍ മുതല്ക്കുള്ള മലയാളഭാവനയുടെ ചരിത്രം വലിയൊരളവോളം നമ്മുടെ ദേശജീവിതത്തിന്റെയും കൂടി ചരിത്രമാണെന്ന് നമുക്ക് അറിയാമെങ്കിലും അവിടെയെങ്ങും ചരിത്രമായിത്തീരുന്ന എഴുത്തിനെക്കുറിച്ചുള്ള ഇത്തരമൊരു പ്രസ്താവന നാം കാണുന്നില്ല. ബഷീറിന്റെ എഴുത്തുകളില്‍തന്നെ ജന്മദിനവും ടൈഗറും ശബ്ദങ്ങളും പോലെ ഇരമ്പി മറിയുന്ന ഒരു കാലത്തിന്റെ യാതനകളത്രയും അടയാളപ്പെട്ടുകിടക്കുന്ന ഒരു രചനയിലല്ല നാമീ ചരിത്രപ്രസ്താവന വായിക്കുന്നതെന്നതും പ്രധാനമാണ്. 'ആനവാരിയും പൊന്‍കുരിശും', 'സ്ഥലത്തെ പ്രധാനദിവ്യന്‍' 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' മുതലായ 'തമാശക്കഥ'കളിലാണ് ചരിത്രത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ ബഷീര്‍ കൊരുത്തുവച്ചിട്ടുള്ളത്. അതുകൊണ്ട്, ബഷീറിന്റെ നാനാതരം നേരമ്പോക്കുകളിലൊന്നായി ഇതിനെയും നോക്കിക്കാണാനുള്ള പ്രേരണയ്ക്ക് നാം അടിപ്പെട്ടുപോയെന്നുവരാം. 'നിങ്ങടെ ഒരു പുളുങ്കൂസന്‍ വിശ്വസാഹിത്യം' എന്ന് ബഷീര്‍ നമ്മുടെ സാഹിത്യസ്ഥാപനത്തെ മൊത്തത്തില്‍ പരിഹസിച്ചുതള്ളിയതിനെക്കുറിച്ച് ഓര്‍മ്മയുള്ള ഒരാള്‍, ഈ ചരിത്രപ്രസ്താവത്തിലും കളിമട്ടിന്റെ ഒരടയാളം കണ്ടെത്തിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലതാനും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com