tag:blogger.com,1999:blog-2128859103258265367.post5533257502181015587..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതി ധാര്മികപ്രശ്നം മാത്രമല്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-43644908256114777592011-04-22T15:51:14.183+05:302011-04-22T15:51:14.183+05:30ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന് നിയതമായ വഴികളു...ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന് നിയതമായ വഴികളുണ്ട്. മന്ത്രാലയങ്ങള്‍ തയ്യാറാക്കുന്ന കരട് ബില്ലുകള്‍ ചര്‍ച്ചകള്‍ക്കായി നേരത്തെതന്നെ പരസ്യപ്പെടുത്താറുണ്ട്. വിവിധ വിഭാഗങ്ങളുമായും ചര്‍ച്ചകളും നടത്താറുണ്ട്. ഇതിനുശേഷം ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മൂന്നു വായനകളിലൂടെ കടന്നുപോയാണ് ഒരു ബില്‍ നിയമമാകുന്നത്. അവതരണഘട്ടത്തില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് അംഗങ്ങള്‍ക്ക് അവസരമുണ്ട്. ബില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ സാധാരണഗതിയില്‍ സ്റാന്‍ഡിങ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് അയക്കാറാണ് പതിവ്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തിന് കേരള നിയമസഭ നല്കിയ സംഭാവനയാണ് കമ്മിറ്റി സംവിധാനം. സ്റാന്‍ഡിങ് കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും. അവരെ വിളിച്ചുവരുത്തിത്തന്നെ തെളിവെടുപ്പ് നടത്തും. ആവശ്യമായ ഭേദഗതികളോടെ അത് തിരിച്ചയക്കും. ഇതു പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടെയാണ് വീണ്ടും അവതരിപ്പിക്കുന്നത്. വകുപ്പ് തിരിച്ച് ചര്‍ച്ചയും മറ്റും നടത്തി വോട്ടിനിട്ട് ഒരു ബില്‍ നിയമമാകുന്നതിനിടയില്‍ പൊതുസമൂഹത്തിന് ഇടപെടുന്നതിന് നിരവധി അവസരങ്ങളുണ്ട്. പ്രായോഗികമായി പല പരിമിതികളുമുണ്ടാകാറുണ്ടെങ്കിലും ഈ സാധ്യതകളെ കാണാതിരുന്നുകൂടാ.<br /><br />പാര്‍ലമെന്റിലാണെങ്കില്‍ രണ്ടു സഭയും ബില്‍ പാസാക്കണം. ലോക്സഭ പാസാക്കിയ രണ്ടു നിയമത്തില്‍ രാജ്യസഭ സമീപകാലത്ത് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയുണ്ടായി. ഹൈക്കോടതിയിലെ വാണിജ്യകാര്യങ്ങള്‍ക്കായുള്ള ബെഞ്ച് സംബന്ധിച്ച നിയമവും ടോര്‍ച്ചര്‍ ബില്ലും ലോക്സഭ ചര്‍ച്ച കൂടാതെ പാസാക്കിയെങ്കിലും രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് അയക്കുകയും അടിസ്ഥാനപരമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയുംചെയ്തു. വിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ ചര്‍ച്ചകള്‍ക്ക് ശേഷം അത് മാറ്റിവച്ചു.<br /><br />എന്നാല്‍, ഇവിടുത്തെ പ്രധാനപ്രശ്നം ദേശീയതലത്തിലെ രണ്ടു പ്രധാന മുന്നണികളും അഴിമതിക്കും അതിലേക്ക് നയിക്കുന്ന നയങ്ങള്‍ക്കും പിന്തുണ നല്കുന്നുവെന്നതാണ്. ഇതിനു സഹായിക്കുന്ന നിയമങ്ങള്‍ പാസാക്കുന്നതില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഇതു കാണാതെ അഴിമതിക്കെതിരെ വാചകമടി നടത്തുന്നവര്‍ ജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പൌരസമൂഹവുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള നിയതമായ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനു പകരം അവയുടെ കുത്തകാധികാരം ഹസാരെക്ക് നല്‍കുന്നത് ജനാധിപത്യവിരുദ്ധമാണ്. അഴിമതിക്കെതിരായ സമരത്തെ അടിസ്ഥാന നയങ്ങള്‍ക്കെതിരായ സമരവുമായി കണ്ണിചേര്ക്കുകയാണ് ഇന്നത്തെ ഇന്ത്യയില്‍ അത്യാവശ്യമായിട്ടുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com