tag:blogger.com,1999:blog-2128859103258265367.post5543655570604264101..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാര്‍ടികോണ്‍ഗ്രസും മാധ്യമ കൗശലവും 3വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-76870309673415131822011-12-24T13:29:14.842+05:302011-12-24T13:29:14.842+05:30കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് ചരിത്രത്തില്‍ സ്ഥാനം...കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങളിലൊന്ന്, അതിലവതരിപ്പിച്ച് പാസാക്കുന്ന പ്രത്യയശാസ്ത്രരേഖയുടെ പ്രാധാന്യമാണ്. ഈ പ്രത്യയശാസ്ത്ര രേഖ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച് ഫെബ്രുവരിയില്‍ പാര്‍ടി ഘടകങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്‍കും. പ്രത്യയശാസ്ത്രരേഖയുണ്ടാക്കുന്നതിന് സിപിഐ എം നിര്‍ബന്ധിതമായത് ബംഗാളിലെ കനത്ത പരാജയത്തെത്തുടര്ന്നാണെന്നാണ് മുന്‍ നക്സല്‍ നേതാവ് കെ വേണു ഉള്‍പ്പെടെയുള്ള പലരുടെയും അഭിപ്രായം. സോഷ്യലിസവും കമ്യൂണിസ്റ്റ്പാര്‍ടിയും പ്രതിസന്ധി നേരിടുമ്പോഴാണ് പ്രത്യയശാസ്ത്രരേഖ വരുന്നതെന്നും ചെന്നൈ കോണ്‍ഗ്രസ് അതിനുദാഹരണമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് രണ്ടും അബദ്ധമാണ്. കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസില്‍തന്നെ പ്രത്യയശാസ്ത്രരേഖ അംഗീകരിക്കേണ്ട കാര്യം നിര്‍ദേശിച്ചിരുന്നു. ചെന്നൈ കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രരേഖ വരുന്നതിന് ഒരു സാഹചര്യം ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസ്റ്റ് ഭരണം തകര്‍ന്നപ്പോള്‍ ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധര്‍ കമ്യൂണിസം അവസാനിച്ചതായി പ്രഖ്യാപിച്ചു. ചരിത്രത്തിലെ അവസാനത്തെ സാമൂഹ്യവ്യവസ്ഥയാണ് മുതലാളിത്തമെന്ന് ആഹ്ളാദത്തോടെ വിളിച്ചുകൂവി. സിപിഐ എം പിരിച്ചുവിടണമെന്ന് അന്ന് പാര്‍ടി സെക്രട്ടറിയായിരുന്ന ഇ എം എസിനെ ഉപദേശിച്ച് പത്രാധിപര്‍ കെ എം മാത്യുവിന്റെ പേരും ഒപ്പുമുള്ള മുഖപ്രസംഗം മനോരമ പ്രസിദ്ധീകരിച്ചു. എന്നാല്‍ , ഇ എം എസ് ജനറല്‍സെക്രട്ടറിയായിരിക്കെ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര കാഴ്ചപ്പാടാണോ മനോരമയുടെ വീക്ഷണമാണോ ചരിത്രം സാധൂകരിക്കുന്നതെന്ന് നോക്കുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com