tag:blogger.com,1999:blog-2128859103258265367.post5742640411972351805..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എന്തുകൊണ്ട് ഞാനൊരു ബ്യാരി?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-18319511472646484882012-03-24T10:53:29.701+05:302012-03-24T10:53:29.701+05:30"തുളുനാട്ടിലെ ബ്യാരികള്‍" എന്ന ഗവേഷണ ഗ്ര..."തുളുനാട്ടിലെ ബ്യാരികള്‍" എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ പ്രൊഫ. ബി എം ഇച്ചിലങ്ങോട് ഡിഗ്രിക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരനുഭവം ഓര്‍ക്കുന്നുണ്ട്. പ്രൊഫ. ഡി ഗുരുരാജ് ഭട്ട് ഒരിക്കല്‍ ക്ലാസില്‍ അദ്ദേഹത്തോട് ചോദിച്ചു: എന്തുകൊണ്ട് നിങ്ങള്‍ ഒരു ബ്യാരിയാണ്? ബ്യാരി എന്നൊരു സമുദായം യഥാര്‍ഥത്തില്‍ ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് അന്ന് ബി എം ഇച്ചിലങ്ങോടിന് ഉത്തരമില്ലായിരുന്നു. എന്റെ അച്ഛന് ബ്യാരിയാണ്, അതുകൊണ്ട് ഞാനും ബ്യാരിയാണ് എന്ന ലളിതമായ യുക്തികൊണ്ടാണ് അന്ന് അദ്ദേഹം പ്രൊഫസറുടെ ചോദ്യങ്ങളെ നേരിട്ടത്. പക്ഷേ ആ ചോദ്യം ഏറെക്കാലം അദ്ദേഹത്തിന്റെ സ്വാസ്ഥ്യം കെടുത്തി. ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുണ്ടായ കാരണം അതാണ്. കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച "The Bearys of Tulunad" എന്ന പുസ്തകം ബ്യാരി ഭാഷയെയും സാഹിത്യത്തെയുംകുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന അപൂര്‍വം ചില പുസ്തകങ്ങളിലൊന്നാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com