tag:blogger.com,1999:blog-2128859103258265367.post5767472106813867062..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതി: കള്ളനാടകങ്ങള് പോരാവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-25829162136035356172012-05-25T05:04:08.705+05:302012-05-25T05:04:08.705+05:30ലോക്പാല്‍- ലോകായുക്ത ബില്‍ മുന്‍നിര്‍ത്തി രാജ്യത്ത...ലോക്പാല്‍- ലോകായുക്ത ബില്‍ മുന്‍നിര്‍ത്തി രാജ്യത്തെയും ജനങ്ങളെയും അപഹസിക്കുന്ന അസംബന്ധ നാടകങ്ങളാണ് പാര്‍ലമെന്റില്‍ തുടരുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫലത്തില്‍ ബില്‍ ശീതസംഭരണിയിലാക്കുന്ന വിധത്തിലുള്ള രാജ്യസഭയുടെ "സെലക്ട് കമ്മിറ്റിക്കുവിടല്" തീരുമാനം. നാല്പ്പത്തിരണ്ടുവര്ഷമായി നമ്മള് ഈ നിയമനിര്‍മാണത്തെക്കുറിച്ച് കേള്‍ക്കുന്നു. എന്നാല്‍, കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഇത്തരമൊരു നിയമനിര്മാണത്തിനെതിരാണെന്നതുകൊണ്ടുതന്നെ ബില്‍ നിയമമാകുന്നില്ല. ഒരുവശത്ത് അതിഭീമമായ തോതില്‍ അഴിമതി നടത്തുക; മറുവശത്ത് അഴിമതിക്കെതിരെ പ്രസംഗിക്കുക. ഈ ഇരട്ടത്താപ്പിന്റെ ഇരയായി മാറുകയാണ് ലോക്പാല്‍- ലോകായുക്ത 2011 ബില്‍. ബില്ലിനുണ്ടാകുന്ന ഈ അനിശ്ചിതാവസ്ഥയ്ക്ക് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com