tag:blogger.com,1999:blog-2128859103258265367.post5805627855643749279..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വാഴ്ത്തപ്പെടാത്ത "ദ്രാവിഡ വിജയം"വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45443226534018133012011-09-11T20:15:43.273+05:302011-09-11T20:15:43.273+05:30കെട്ടി ഉയര്‍ത്തിയതോ നൂലില്‍ കെട്ടിയിറക്കിയതോ അല്ല....കെട്ടി ഉയര്‍ത്തിയതോ നൂലില്‍ കെട്ടിയിറക്കിയതോ അല്ല... അതിനായി ഒരു "ഗോഡ്ഫാദര്" ഉണ്ടായിരുന്നില്ല. ഇയാളുടെ വിജയങ്ങളൊന്നും കൊട്ടിഘോഷിക്കപ്പെട്ടില്ല... കാരണം കെട്ടുകാഴ്ചകളില്‍ അഭിരമിച്ച കളിയെഴുത്തുകാര്‍ക്കും പണ്ഡിതര്‍ക്കും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും ഇയാളൊരു ഇഷ്ടവിഭവമല്ലായിരുന്നു. ഇയാള്‍ക്കായി ആരും ലോകത്തൊരിടത്തും പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ വഴിപാടോ ശത്രുസംഹാരപൂജയോ നടത്തിയില്ല. ഇയാള്‍ക്ക് കെട്ടാന്‍ കൈയിലും കഴുത്തിലും ജപിച്ചെടുത്ത ചരടുകളില്ലായിരുന്നു... പകരം കളിക്കാനുള്ള കഴിവും ഏകാഗ്രതയും ആത്മാര്‍പ്പണവുമായിരുന്നു കൈമുതല്‍ . എങ്കിലും കോടിക്കണക്കിനു കണ്ണുകള്‍ ഈ പ്രതിഭയ്ക്കു ചുറ്റും നിശബ്ദം സഞ്ചരിച്ചു. നേട്ടങ്ങള്‍ ശബ്ദമുണ്ടാക്കാതെ ആഘോഷിച്ചു. പുത്തന്‍കൂറ്റുകാരുടെ "കളിവിഭ്രാന്തി"യില്‍ മതിമറന്ന് ചൂളമടിച്ചവരുടെ നൂറുമൈല്‍ വേഗതയില്‍ കുത്തിയുയരുന്ന വിമര്‍ശനങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ പിന്‍കാലിലൂന്നി കവറിലൂടെ അതിര്‍ത്തി കടത്തി പ്രതിഭയ്ക്ക് അവസാനമില്ലെന്ന് ഇയാള്‍ വീണ്ടുംവീണ്ടും തെളിയിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com