tag:blogger.com,1999:blog-2128859103258265367.post5822408933434511785..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടും സിറിയയ്ക്കുനേരെ പടയൊരുക്കംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-33230534492815355692012-04-28T10:50:23.135+05:302012-04-28T10:50:23.135+05:30""യുദ്ധം അവിഹിതമായ ഒരു ധനസമ്പാദന ഉപാധിയാ...""യുദ്ധം അവിഹിതമായ ഒരു ധനസമ്പാദന ഉപാധിയാണ്. അത് എപ്പോഴും അങ്ങനെ തന്നെ"" എന്ന് അമേരിക്കന്‍ ജനതയോട് 1932ല്‍ വിളിച്ചു പറഞ്ഞ മേജര്‍ ജനറല്‍ സ്മെഡ്ലി ഡാര്‍ലിങ്ടണ്‍ ബട്ലര് 34 വര്‍ഷത്തെ അമേരിക്കന്‍ സൈനികസേവനത്തിനുശേഷം വിരമിച്ചയാളായിരുന്നു. 1898ല്‍ ലാറ്റിന്‍ അമേരിക്കയിലെ സ്പാനിഷ് വിരുദ്ധയുദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സൈന്യത്തില്‍ ചേര്‍ന്ന സ്മെഡ്ലി ബട്ലര് 1931ല്‍ വിരമിച്ചശേഷം നടത്തിയ പ്രഭാഷണ പരമ്പരയിലൂടെ തെന്റ സൈനിക ജീവിതാനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ ജനതയോട് പറയുകയാണുണ്ടായത്. 1935ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ""War is a Racket"" എന്ന ലഘുഗ്രന്ഥത്തില്‍ അമേരിക്കയിലെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിെന്റ പ്രവര്‍ത്തനവും യുദ്ധം മൂലധനശക്തികളുടെ ധനസമ്പാദന ഉപാധിയാകുന്നതെങ്ങനെയെന്നും വിശദമാക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിെന്റ ആദ്യദശകങ്ങളില്‍ അമേരിക്ക നടത്തിയ ഓരോ സൈനിക നടപടിയുടെയും പിന്നിലുള്ള മൂലധന താല്പര്യങ്ങള് - ഹെയ്ത്തിയിലെ ഇടപെടലിനു പിന്നില്‍ നാഷണല്‍ സിറ്റി ബാങ്കും ഹോണ്ടുറാസ്സില്‍ യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയും ചൈനയുടെ കാര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയും നിക്കരാഗ്വയിലെ ഇടപെടലില്‍ ബ്രൗണ്‍ ബ്രദേഴ്സും വഹിച്ച പങ്ക് - അമേരിക്കന്‍ നാവികസേനാ ചരിത്രത്തിലെ ഇതിഹാസനായകനായി ആദരിക്കപ്പെടുന്ന, ""പൊരുതുന്ന സമാധാന ദൂതന്""എന്ന് പില്ക്കാലത്ത് വിളിക്കപ്പെട്ട ജനറല്‍ ബട്ലര് വിവരിക്കുന്നുണ്ട്. കാലം ഒരു പാട് മാറിയെങ്കിലും ഇന്നും ഈ സ്ഥിതി തന്നെയാണ് തുടരുന്നതെന്ന്, അഫ്ഗാനിസ്ഥാനും ഇറാഖും ലിബിയയും വെളിപ്പെടുത്തുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com