tag:blogger.com,1999:blog-2128859103258265367.post5955542065403044395..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗൂഢാലോചനസിദ്ധാന്തക്കാർ വായിച്ചറിയുവാൻ..വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-86368228353248823682011-04-07T06:56:24.500+05:302011-04-07T06:56:24.500+05:30രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച വന്‍സാമ്പത്തിക...രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച വന്‍സാമ്പത്തിക മാന്ദ്യത്തിനെ വെല്ലുന്ന, 2008ല്‍ പൊട്ടിപ്പുറപ്പെട്ട ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് പടിഞ്ഞാറന്‍ ലോകം ഇനിയും കരകയറിയിട്ടില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്മോഹന് സിങ്ങിനെയും ചിദംബരത്തെയും ആഗോള മൂലധന ശക്തികളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ വിടാതിരുന്ന ഇടതുപക്ഷം ദേശീയതലത്തില്‍ അവരുടെ ഇടപെടല്‍ശേഷി വീണ്ടെടുക്കുന്നതിന്റെ ആദ്യത്തെ കാല്‍വയ്പ് കൂടിയാണ് കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പ്. എന്നും ഏകാധിപത്യത്തിന്റെയും മതാധിപത്യത്തിന്റേയും ഇരട്ടനുകത്തിനു കീഴില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെന്ന് പലരും കരുതിയിരുന്ന അറബ്-വടക്കന്‍ ആഫ്രിക്കന്‍ ജനതയുടെ മുന്നേറ്റത്തിന്റെയും അതു തടയാന്‍ നാറ്റോയെ ഉപയോഗിച്ച് ലിബിയയ്ക്കുമേല്‍ അമേരിക്ക നടത്തുന്ന ആക്രമണത്തിന്റെയും കാലഘട്ടത്തില്‍ മലയാളികള്‍ കണ്ണുംപൂട്ടി അമേരിക്കന്‍ പക്ഷപാതികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നവരുടെ രാഷ്ട്രീയം അതിവേഗം നാട്ടില്‍ പാട്ടാവുകയാണ്.<br /><br />വോട്ടിന്റെ തലേന്നുള്ള കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാര്‍ഥ കാരണം കാണാതെ സിവിക് ചന്ദ്രന് മുതല്‍ ജമാഅത്തെ ഇസ്ളാമിവരെയുള്ളവരെ ഇത്തവണ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ദേശീയ-അന്തര്‍ദേശീയ സാഹചര്യം പിണറായി വിജയന്റെ ഗൂഢാലോചയുടെ സൃഷ്ടിയാണെന്ന് പറയുന്നവരുടെ രാഷ്ട്രീയ പാപ്പരത്തം അപാരംതന്നെ. ഇത്തരക്കാര്‍ കലഹിക്കുന്നത് കാലഗതിയോടാണ്. ഇവര്‍ വെല്ലുവിളിക്കുന്നത് മലയാളിയുടെ സാമാന്യ ബുദ്ധിയെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഗൂഢാലോചനാ സിദ്ധാന്തം വോട്ടെണ്ണുമ്പോള്‍ അറംപറ്റുമെന്ന് ഉറപ്പാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com