tag:blogger.com,1999:blog-2128859103258265367.post5957854736824169121..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാമ്രാജ്യവും യന്ത്രമനുഷ്യരുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-69132569958675551102009-08-29T22:02:01.105+05:302009-08-29T22:02:01.105+05:30കുറച്ച് നാള് മുന്‍പ്, അമേരിക്ക തങ്ങളുടെ വ്യോമസേനയ...കുറച്ച് നാള് മുന്‍പ്, അമേരിക്ക തങ്ങളുടെ വ്യോമസേനയുടെ മേൽക്കോയ്മയെ ലോകത്തിനു മേല്‍ ആധിപത്യം ചെലുത്താനുള്ള ഉപകരണമായി ഉപയോഗിക്കുവാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വിമാനങ്ങള്‍ ഉള്ള അവരുടെ വ്യോമവ്യൂഹത്തില്‍ അത്യന്താധുനികങ്ങളായ ആയിരത്തിലധികം എഫ്.22, എഫ് 35 ബോംബറുകളും മറ്റു പോർ വിമാനങ്ങളും ഉണ്ട്. ഇനിയൊരു 20 വര്‍ഷം കഴിയുമ്പോഴേക്കും അവരുടെ എല്ലാ യുദ്ധവിമാനങ്ങളും റോബോട്ടുകളാല്‍ നിയന്ത്രിക്കപ്പെടുന്നവയായിരിക്കും.

സൈനിക ബജറ്റുകള്‍ക്ക് എപ്പോഴും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുടെ ഭൂരിപക്ഷാംഗീകാരം ലഭിക്കാറുണ്ട്. തൊഴിൽ അവസരങ്ങൾക്കായി അല്പമെങ്കിലും പ്രതിരോധവ്യവസായത്തെ ആശ്രയിക്കാത്ത വളരെ ചുരുക്കം രാഷ്ട്രങ്ങളേ ഉള്ളൂ.

ആഗോള തലത്തില്‍ തന്നെ സൈനികച്ചിലവുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഒരു (സാമ്പത്തിക) പ്രതിസന്ധിയും ഇല്ല എന്ന മട്ടില്‍. ഇന്നിപ്പോൾ ഭൂഗോളത്തിലെ തന്നെ ഏറ്റവും വികസിക്കുന്ന വ്യവസായമാണത്.

2008ല്‍ ഏതാണ്ട് 1.5 ട്രില്യൺ ഡോളറാണ് പ്രതിരോധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടത് . പ്രതിരോധാവശ്യങ്ങൾക്കായി ലോകത്താകെ ചിലവഴിക്കപ്പെടുന്ന തുകയുടെ 42 ശതമാനം അതായത് 607 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത് അമേരിക്കയാണ്. യുദ്ധത്തിനായി ചിലവഴിക്കുന്ന തുക ഇതിലുൾപ്പെടുന്നില്ല. ലോകത്തിലെ പട്ടിണിക്കാരായ ജനതയുടെ എണ്ണം 100 കോടി എത്തിയിരിക്കുന്ന അവസ്ഥയിലാണിത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com