tag:blogger.com,1999:blog-2128859103258265367.post6006844724788591492..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ധനലക്ഷ്മി ബാങ്ക് നല്കുന്ന സന്ദേശംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-77554126766867767082012-08-11T13:48:44.010+05:302012-08-11T13:48:44.010+05:30ലാഭാധിഷ്ഠിതമായും കാര്യക്ഷമമായും പ്രവര്ത്തിച്ചുവന്...ലാഭാധിഷ്ഠിതമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു സ്ഥാപനത്തില്‍ അന്ധമായവിധം ആഗോളീകരണനയങ്ങള്‍ നടപ്പാക്കിയാല്‍ സ്ഥാപനം നശിച്ചില്ലാതാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാകുകയാണ് കേരളത്തിലെ ധനലക്ഷ്മി ബാങ്ക്. വൈവിധ്യമാര്‍ന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് വിജയിച്ച ഈ കേരള ബാങ്ക് ചുരുങ്ങിയ നാള്‍കൊണ്ട് ദേശീയതലത്തിലേക്ക് പടര്‍ന്ന് പന്തലിച്ചു. ആഗോളീകരണനയത്തിന്റെ ചിറകിലേറി 2008 ഒക്ടോബറില്‍ റിലയന്‍സ് പിന്തുണയുള്ള അമിതാഭ് ചതുര്‍വേദി മാനേജിങ് ഡയറക്ടറായി ചുമതലയേറ്റതോടെ ബാങ്കിന്റെ പ്രവൃത്തികളുടെ ഉള്ളടക്കം സമൂലമായി മാറി. ബ്രാഞ്ചുതലത്തിലുള്ള സ്വര്‍ണപ്പണയവായ്പപോലും ഉപേക്ഷിച്ച് ജനകീയത ഇല്ലാതാക്കി. വമ്പന്‍ കോര്‍പറേറ്റ് ബിസിനസിലും സ്വകാര്യ ഇന്‍ഷുറന്‍സ് വ്യാപാരത്തിലുമായി ബാങ്ക് പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ബാങ്കിനകത്തുനടന്ന ധൂര്‍ത്തും ആഡംബരചെലവുകളും ഈ കൊച്ചു ബാങ്കിന് താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. 2009ല്‍ 58 കോടി രൂപ ലാഭമുണ്ടായിരുന്ന ബാങ്കിന്, 2012 മാര്‍ച്ചിലെത്തിയപ്പോള്‍ 116 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 2012ലെ ബാങ്കിന്റെ ബിസിനസ് 2011നേക്കാള്‍ 3000 കോടിരൂപ കുറയുകയുംചെയ്തു. ഇത്തരത്തില്‍ ബാങ്കിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടാണ്, 3 വര്‍ഷംകൂടി എംഡി ആയി തുടരാന്‍ കാലാവധിയുണ്ടായിട്ടും അമിതാഭ് ചതുര്‍വേദി രാജിവച്ചു പോയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com