tag:blogger.com,1999:blog-2128859103258265367.post6168480948813315293..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അതുല്യമായ മഹാസമ്മേളനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-692610409464204742012-04-09T22:28:17.690+05:302012-04-09T22:28:17.690+05:30ഇതുപോലൊന്ന് മറ്റൊരു രാഷ്ട്രീയപാര്‍ടിക്ക് ചിന്തിക്ക...ഇതുപോലൊന്ന് മറ്റൊരു രാഷ്ട്രീയപാര്‍ടിക്ക് ചിന്തിക്കാനാകാത്തതാണ്. ജനങ്ങള്‍ മഹാനദികളായാണ് കോഴിക്കോട്ടേക്ക് ഒഴുകിയത്. അറബിക്കടലിന്റെ തീരത്ത് ആ നദികള്‍ മനുഷ്യമഹാസാഗരമാണ് തീര്‍ത്തത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യതയാണ് ആ സാഗരഗര്‍ജനത്തിലൂടെ ഉയര്‍ന്നുകേട്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഒരു രാഷ്ട്രീയപാര്‍ടിയുടെ സമ്മേളനം എന്നതിലുപരി, ഒരു ജനതയുടെയാകെ മുന്നേറ്റമായി മാറി. എതിരാളികള്‍ പ്രചരിപ്പിച്ചതൊന്നുമല്ല പാര്‍ടി കോണ്‍ഗ്രസില്‍ സംഭവിച്ചത്. ഏഴു പ്രധാന കാര്യങ്ങളാണ് തൊഴിലാളിവര്‍ഗ വിപ്ലവപാര്ടിയുടെ ആറുദിന സമ്മേളനത്തില്‍ പൂര്‍ത്തിയാക്കിയത്. ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയം, രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് എന്നിവ അംഗീകരിക്കലായിരുന്നു ആദ്യത്തെ മൂന്നു കടമകള്‍. അവ പൂര്‍ത്തിയാക്കിയശേഷം ഭരണഘടനാഭേദഗതി അംഗീകരിച്ചു. അതില്‍പ്പിന്നെ പുതിയ കേന്ദ്ര കമ്മിറ്റിയുടെയും കണ്ട്രോള് കമീഷന്റെയും തെരഞ്ഞെടുപ്പ്. കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെയും പൊളിറ്റ്ബ്യൂറോയുടെയും തെരഞ്ഞെടുപ്പ്. എല്ലാ സുപ്രധാന അജന്‍ഡകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിനിധിസമ്മേളന ഹാളില്‍ ഇന്റര്‍നാഷണല്‍ ഗാനം ഉയര്‍ന്നത്. ഇന്ത്യയുടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനുള്ള മുന്നുപാധി എന്ന നിലയില്‍ ജനകീയ ജനാധിപത്യവിപ്ലവം വിജയിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് ആവശ്യമായ ശരിയായ അടവുനയത്തിന് രൂപംനല്കി എന്നതാണ് പാര്‍ടി കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയ കടമയുടെ സാരാംശം. ഇടതുപക്ഷ- ജനാധിപത്യ പരിപാടിക്കുചുറ്റും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിനായി മാര്‍ക്സിസം- ലെനിനിസത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കിടയില്‍ അനവരതം പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com