tag:blogger.com,1999:blog-2128859103258265367.post6367942272347496358..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വടകരക്കാര്‍ ഒന്നും വിശ്വസിച്ചിട്ടില്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-76517112189618074672012-10-12T00:45:16.800+05:302012-10-12T00:45:16.800+05:30ടി പി ചന്ദ്രശേഖരന് വധിക്കപ്പെട്ടത് മെയ് നാലിനാണ്....ടി പി ചന്ദ്രശേഖരന് വധിക്കപ്പെട്ടത് മെയ് നാലിനാണ്. ആ മരണം നടന്നതിന്റെ തൊട്ടടുത്ത മണിക്കൂര്‍മുതല്‍ ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നത് സിപിഐ എം കൊലയാളികളുടെ പാര്‍ടിയായി എന്നാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പുവരെ ഉദ്ദേശിച്ച് തുടങ്ങിയ പ്രചാരണം, സിപിഐ എമ്മിന്റെ തകര്‍ച്ച കണ്ടേ കലിയടങ്ങൂ എന്ന മട്ടിലേക്കാണ് നീങ്ങിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിപിഐ എം ഇതോടെ അവസാനിക്കും; കേരളത്തില്‍ പാര്‍ടി ദുര്‍ബലമാകും; ആര്‍എംപി കാസര്‍കോട്ടുനിന്ന് ജാഥ തുടങ്ങി തിരുവനന്തപുരത്തെത്തുമ്പോഴേക്കും 1964ലെ പിളര്‍പ്പുപോലെ ഭൂരിപക്ഷവും അവരുടെ കൂടെപ്പോകും- ഇങ്ങനെയൊക്കെയായിരുന്നു പരസ്യമായിത്തന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ച സ്വപ്നങ്ങള്‍. വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ഉറപ്പിച്ചത്, തങ്ങള്‍ തീരുമാനിച്ചുറപ്പിച്ച ഈ പദ്ധതിയുടെ പരിപൂര്‍ണ വിജയമാണ്. ആര്‍എംപി അവരുടെ സംസ്ഥാന ജാഥ ഉപേക്ഷിച്ചതോടെതന്നെ ആ സ്വപ്നങ്ങള്‍ക്കും വിരാമമായി. എന്നാല്‍, മാധ്യമവേട്ട തുടര്‍ന്നു. അതിന്റെ ഫലപ്രാപ്തി എത്ര എന്ന് പരിശോധിക്കാന്‍ വടകരയില്നിന്നിതാ ഒരു തെരഞ്ഞെടുപ്പുഫലം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com