tag:blogger.com,1999:blog-2128859103258265367.post6408063845992121639..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഐ വി ദാസ് കവിതാ അവാര്‍ഡ് വിഷ്ണുപ്രസാദിന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40819447325320337142011-08-05T22:57:10.370+05:302011-08-05T22:57:10.370+05:30ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന ഐ വി ദാസിന്റെ സ...ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന ഐ വി ദാസിന്റെ സ്മരണാര്‍ഥം യുവകവികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ എം ആര് വിഷ്ണുപ്രസാദ് ജേതാവായി. അദ്ദേഹം എഴുതിയ "മൃഗശാല" എന്ന കവിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിമീഷ് മണിയൂര്‍ (ആനയുടെ വളര്‍ത്തു മൃഗമാണ് പാപ്പാന്) രണ്ടാംസ്ഥാനവും എ ജയകൃഷ്ണന് (അടയാളങ്ങള്‍) മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം. പത്തുപേര്‍ക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. ഐ വി ദാസിന്റെ ഒന്നാം ചരമദിനമായ ഒക്ടോബര്‍ 30ന് കോഴിക്കോട്ടു ചേരുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. സച്ചിദാനന്ദന് , കെ ഇ എന്‍ , പ്രഭാവര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് സമ്മാനിതരെ തെരഞ്ഞെടുത്തത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com