tag:blogger.com,1999:blog-2128859103258265367.post6449644906894743476..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗലി ഗലി മേം ശോര്‍ ഹെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-88441825727170371032010-12-13T20:45:52.006+05:302010-12-13T20:45:52.006+05:30ഒന്നര വര്‍ഷം പ്രായമായ രണ്ടാം യുപിഎ സര്‍ക്കാര്‍ ചരി...ഒന്നര വര്‍ഷം പ്രായമായ രണ്ടാം യുപിഎ സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണ ശരങ്ങളേറ്റ് സ്തംഭിച്ചുനില്‍ക്കുകയാണ്്. 1.76 ലക്ഷം കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് 2ജി സ്പെക്ട്രം ഇടപാടിലൂടെ ഉണ്ടായത്. 3.2 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 2010-11 വര്‍ഷത്തെ വാര്‍ഷികപദ്ധതി 100,25 കോടി രൂപയും 11-ാം പദ്ധതിയുടെ 5 വര്‍ഷക്കാലയളവിലെ (2007-12) സംസ്ഥാനത്തിന്റെ അടങ്കല്‍ 40,500 കോടി രൂപയും ആണെന്ന് മനസ്സിലാക്കുമ്പോള്‍ 2ജി സ്പെക്ട്രം അഴിമതിയുടെ വ്യാപ്തി വ്യക്തമാകും.<br /><br />സാമ്പത്തികനേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയമവിരുദ്ധപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതാണ് നമുക്കു പരിചയമുള്ള അഴിമതിയുടെ പൊതുസ്വഭാവം. ബൊഫോഴ്സ് ഉള്‍പ്പെടെയുള്ള കുപ്രസിദ്ധമായ പല അഴിമതികളും ഇത്തരത്തിലുള്ളതാണ്. എന്നാല്‍,വികസന നയത്തിന്റെ മറവിലായിരുന്നു 2ജി സ്പെക്ട്രം ഇടപാട് നടന്നത്. സര്‍ക്കാര്‍ ഖജനാവിലേക്കു വരേണ്ട 1.76 ലക്ഷം കോടി രൂപയുടെ നികുതിവരുമാനം നിയമപരമായ ലൈസന്‍സിലൂടെ വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ ആസ്തിയായി. യുപിഎ സര്‍ക്കാരിന്റെ ടെലികോം നയം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മന്ത്രിയായിരുന്ന എ രാജ ആവര്‍ത്തിച്ചത് നിയമപരമായാണ് ലൈസന്‍സ് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com