tag:blogger.com,1999:blog-2128859103258265367.post6473598162831536118..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാം പിട്രോഡയും ആയുര്വേദവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-22497171935553628682012-02-09T20:06:43.226+05:302012-02-09T20:06:43.226+05:302009 മുതല്‍ വികസനപദ്ധതികളില്‍ പ്രധാനമന്ത്രിയുടെ ഉപ...2009 മുതല്‍ വികസനപദ്ധതികളില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണ് സാം പിട്രോഡ. അമേരിക്കയിലെ ഇലക്ട്രോണിക് മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പേരുകേട്ട ഒറീസക്കാരന്‍ . പക്ഷേ, അദ്ദേഹം കേരളത്തില്‍ വന്ന് സംസ്ഥാനത്തിന്റെ വികസന ഉപദേഷ്ടാവ് എന്ന നിലയ്ക്ക് പ്രഖ്യാപിച്ച പത്തിന പദ്ധതികളില്‍ ആയുര്‍വേദത്തെ സംബന്ധിച്ചുള്ള വികസന കാഴ്ചപ്പാട് 1995 മുതല്‍ ഇന്ത്യയിലെ "ആയുഷ്" വകുപ്പ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും, എന്നാല്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നതുമായ പദ്ധതികളാണ്. ഈ പരാജയത്തെക്കുറിച്ച് പഠിച്ച തനിക്ക് പ്രസ്തുത പദ്ധതികള്‍ വിജയത്തിലെത്തിക്കണമെന്ന വാശിയുണ്ടെന്ന് പിട്രോഡ പറഞ്ഞിരുന്നെങ്കില്‍ പൂര്‍വചരിത്രം മനസ്സിലാക്കിയിട്ടുണ്ടെന്നെങ്കിലും അനുമാനിക്കാമായിരുന്നു. അതുണ്ടാകാത്തതിനാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന നിലയ്ക്കു മാത്രമേ ഈ പ്രഖ്യാപനത്തെ കാണാനാകൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com