tag:blogger.com,1999:blog-2128859103258265367.post6538843283941664034..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മൂടിവയ്ക്കാനാകില്ല യാഥാര്ഥ്യങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-13190601663362499972012-05-28T22:38:30.286+05:302012-05-28T22:38:30.286+05:30നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുമായി ബന്...നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെടരുതെന്ന നിര്‍ബന്ധമാണ് വലതുപക്ഷ രാഷ്ട്രീയ- മാധ്യമ ശക്തികളെ നയിക്കുന്നത്. രാജ്യം നേരിടുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തെക്കുറിച്ചും അത് അനുനിമിഷം രൂക്ഷമാക്കുന്ന യുപിഎ സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ പാടില്ലത്രേ. വിലക്കയറ്റം ചരക്കുകള്‍ വാങ്ങുന്ന സാധാരണക്കാരുടെ വരുമാനത്തെ ചോര്‍ത്തി, ചരക്കുകള്‍ വില്‍ക്കുന്ന പണക്കാരുടെ കൈകളിലെത്തിക്കുന്നു. കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ആഗോളവല്ക്കരണനയങ്ങള്തന്നെയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. യുപിഎ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53 ആയി വര്‍ധിച്ചു. ദിവസം ശരാശരി 20 രൂപ ചെലവഴിക്കാന്‍മാത്രം ശേഷിയുള്ള 77 ശതമാനം ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്താണ് ഇത് സംഭവിക്കുന്നത്. സമ്പന്നര്‍ കൊഴുക്കുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന പ്രവണതയ്ക്ക് ആക്കംകൂട്ടുന്നത് വിലക്കയറ്റമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com