tag:blogger.com,1999:blog-2128859103258265367.post656561324962463348..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കുടുംബശ്രീക്കെതിരായ നീക്കം അക്ഷന്തവ്യമായ സാമൂഹ്യ അപരാധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-75320910442292187152012-03-01T21:02:37.641+05:302012-03-01T21:02:37.641+05:30ദേശീയ ഗ്രാമീണ ജീവിതോപാധി ദൗത്യത്തിന്റെ (നാഷണല്‍ റൂ...ദേശീയ ഗ്രാമീണ ജീവിതോപാധി ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവിലിഹുഡ് മിഷന് - എന്‍ ആര് എല്‍ എം) പദ്ധതി നടത്തിപ്പ് 'ജനശ്രീ മിഷന്' പോലെയുള്ള സ്വയംസഹായ സംഘങ്ങളെ ഏല്‍പ്പിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ സി ജോസഫ്. കുടുംബശ്രീക്ക് ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യത്തിനുള്ള ഇത്തരം പദ്ധതി ഏറ്റെടുക്കാന്‍ മതിയായ ശേഷിയില്ലെന്നു കണ്ടെത്തലാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്‍ ആര് എല്‍ എം പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നിര്‍വഹണശേഷിയോ മനുഷ്യവിഭവ പിന്തുണയോ കുടുംബശ്രീക്ക് ഇല്ലെന്നാണ് ആരോപണം. കുടുംബശ്രീയുടെ കീഴ്ത്തട്ടിലുള്ള വ്യാപ്തി അംഗീകരിക്കുമ്പോള്‍ തന്നെ പദ്ധതി നടത്തിപ്പിന് അതുമാത്രം ഒരു യോഗ്യതയല്ലെന്നും അദ്ദേഹം പറയുന്നു. പദ്ധതി നടത്തിപ്പിന് ജനശ്രീക്കും എസ് എന്‍ ഡി പി യോഗം സ്വയംസഹായ സംഘത്തിനുമുള്ള യോഗ്യതകള്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തന്റെ ആശയങ്ങള്‍ക്ക് കരുത്തു പകരാന്‍ ചൈനീസ് വിപ്ലവത്തിലെ വിഖ്യാതമായ 'നൂറുപൂക്കള്‍ വിരിയട്ടെ' എന്ന ആശയവും സൗകര്യാര്‍ഥം എടുത്തു പ്രയോഗിക്കാന്‍ മന്ത്രി കെ സി ജോസഫ് വിസ്മരിച്ചില്ല. ആകെ പരിശോധിച്ചാല്‍ മന്ത്രിയുടെയും യു ഡി എഫ് സര്‍ക്കാരിന്റെയും നിക്ഷിപ്ത രാഷ്ട്രീയ താല്പര്യവും സമുദായ പ്രീണന നയവും പകല്‍ വെളിച്ചം പോലെ മറനീക്കി പുറത്തുവരുന്നത് കാണാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com