tag:blogger.com,1999:blog-2128859103258265367.post6729200210422738774..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സഭാസ്തംഭനം കൊണ്ടുള്ള ഗുണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-54972912026521372802012-08-27T20:42:10.358+05:302012-08-27T20:42:10.358+05:30ഇപ്പോള്‍ ഇത്രയെങ്കിലും ഉണ്ടായത് ഈ പ്രശ്നത്തിന്മേല്...ഇപ്പോള്‍ ഇത്രയെങ്കിലും ഉണ്ടായത് ഈ പ്രശ്നത്തിന്മേല് ഒരാഴ്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്ന അവസ്ഥയുണ്ടായതുകൊണ്ടാണ്. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതുകൊണ്ടുണ്ടാവുന്ന സമയനഷ്ടത്തെക്കുറിച്ചും പണനഷ്ടത്തെക്കുറിച്ചും വാചാലമാകുന്ന സഹജീവികള്‍ ആ വഴിക്കുണ്ടാവുന്ന നഷ്ടത്തിന്റെ ലക്ഷക്കണക്കിനിരട്ടിയാണ് ഈ ദിവസങ്ങളില്‍ പാര്‍ലമെന്റ് സ്തംഭിച്ചില്ലായിരുന്നെങ്കില് അഴിമതിയിലൂടെ ഖജനാവിനുണ്ടാകുമായിരുന്നത് എന്ന സത്യത്തിലേക്ക് കണ്ണുതുറക്കണം. ലക്ഷക്കണക്കിന് കോടി രൂപ തുടര്‍ച്ചയായി വമ്പന്‍ കുംഭകോണങ്ങളിലൂടെ ഖജനാവിന് നഷ്ടപ്പെടുത്തുന്നതിലല്ല മറിച്ച് അത് തടയാന്‍ സഭാനടപടികള്‍ പ്രതിപക്ഷം സ്തംഭിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന "നഷ്ട"ത്തെക്കുറിച്ചാണ് മാന്യസഹജീവികള് മുറവിളി കൂട്ടുന്നത്. മര്ദിക്കുന്നതല്ല, മര്‍ദനമേറ്റപ്പോള്‍ നിലവിളിക്കുന്നതാണ് കുറ്റം എന്ന മട്ടിലുള്ള ഈ വാദം എത്രമേല്‍ അസംബന്ധമാണെന്നത് സമൂഹം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ്. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com