tag:blogger.com,1999:blog-2128859103258265367.post6743456326603108227..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഞങ്ങളുടെ പ്രൊഫസര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-53967517798585857492012-01-25T21:30:30.153+05:302012-01-25T21:30:30.153+05:30ഞങ്ങളൊക്കെ അന്ന് അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത് &...ഞങ്ങളൊക്കെ അന്ന് അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത് "പ്രൊഫസര്‍" എന്ന് മാത്രമാണ്. പില്ക്കാലത്ത് മറ്റുള്ളവര്‍ക്ക് മനസിലാവാന്‍വേണ്ടിയാണ് "അഴീക്കോട് മാസ്റ്റര്‍" എന്ന് പറഞ്ഞുതുടങ്ങിയത്. ആ പേര് ഇന്നും ഞങ്ങളില്‍ പലരുടെയും നാവിന് വേണ്ടത്ര വഴങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ പഴയ സഹപാഠികള്‍ കണ്ടുമുട്ടുമ്പോള്‍ ഇപ്പോഴും "പ്രൊഫസര്‍" എന്നേ പറയാറുള്ളൂ. വര്‍ത്തമാനം തുടങ്ങി അഞ്ചുമിനിറ്റിനകം വിഷയം "പ്രൊഫസര്‍" ആയി മാറുകയും ചെയ്യും. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. 1972-74 വര്‍ഷത്തില്‍ ഞാന്‍ അവിടെ എം എ വിദ്യാര്‍ഥി. പ്രൊഫസര്‍ ഇരുന്നാണ് ക്ലാസെടുക്കുന്നത്. നിരന്തരം ഞങ്ങളോട് ചോദ്യം ചോദിക്കും. ഞങ്ങള്‍ ഉത്തരം പറയുന്നതും ഇരുന്നിട്ടാണ്. അദ്ദേഹം ക്ലാസില്‍ വരുന്ന നേരത്ത് മാത്രമേ എഴുന്നേല്‍ക്കേണ്ടതുള്ളൂ. ആ പ്രസംഗവും ക്ലാസും വളരെ വ്യത്യസ്തമാണ്. തീര്‍ത്തും വിരുദ്ധമാണ് എന്നുവരെ പറയാം. നെടുനെടുങ്കന്‍ വാക്യങ്ങളോ ദീര്‍ഘസമാസങ്ങളോ ക്ഷോഭപ്രകടനമോ ആവേശമോ ഒന്നും ക്ലാസ് മുറിയില്‍ ഇല്ല. പ്രതീക്ഷിക്കാന്‍ വയ്യാത്തവിധം സ്വരം താഴ്ന്നിരിക്കും. ക്ലാസെടുക്കുന്നത് വരാന്തയില്‍ നിന്നാല്‍ കേള്‍ക്കുകപോലുമില്ല. ആള് അകത്തുണ്ടെന്ന് മനസ്സിലാവണമെങ്കില്‍ ഇടയ്ക്കിടെ വിദ്യാര്‍ഥികളുടെ പൊട്ടിച്ചിരി കേള്‍ക്കണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com