tag:blogger.com,1999:blog-2128859103258265367.post678957587919264902..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ധനമൂലധനത്തിന്റെ അടങ്ങാത്ത ആര്ത്തിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58319498933671815332011-10-25T22:17:58.917+05:302011-10-25T22:17:58.917+05:30സാമ്പത്തിക പ്രതിസന്ധി പലതരത്തില്‍ പ്രത്യക്ഷപ്പെടാം...സാമ്പത്തിക പ്രതിസന്ധി പലതരത്തില്‍ പ്രത്യക്ഷപ്പെടാം. ഉല്‍പ്പാദിപ്പിച്ച ചരക്കുകള്‍ വില്‍ക്കാതെ വന്നാല്‍ അത് പ്രതിസന്ധിയാണ്. വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതും പ്രതിസന്ധിയാണ്. ഓഹരിമൂല്യം ഇടിയുന്നതും പ്രതിസന്ധിയാണ്. ഈ പ്രതിസന്ധികളൊന്നുംതന്നെ തുടങ്ങിയ മേഖലകളില്‍ അവസാനിക്കുന്നില്ല. മറ്റ് മേഖലകളിലേക്കും ആളിപ്പടരുന്നു. രാജ്യാതിര്‍ത്തികള്‍ കടന്ന് ആഗോളമാനം കൈവരിക്കുന്നു. പകര്‍ച്ചവ്യാധിപോലെ പടരുന്നതാണ് പ്രതിസന്ധി. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലൊന്നായ ഗ്രീസ് ഒരു ഉദാഹരണമാണ്. കടബാധ്യതയില്‍ ആടിയുലയുകയാണ് ആ രാജ്യം. 312 ശതകോടി ഡോളറാണ് ദേശീയ വരുമാനം. കടബാധ്യത 486 ശതകോടി ഡോളറും. അതായത് ദേശീയ വരുമാനത്തിന്റെ 155 ശതമാനം കടബാധ്യത. ബജറ്റ് കമ്മിയാണെങ്കില്‍ 15 ശതമാനവും. ഗ്രീസിനെ പണയപ്പെടുത്തിയാലും കടംതീരില്ല. ഇനിയാരും കടം നല്‍കില്ല. നല്‍കുന്നവരാകട്ടെ ചോര കിനിയാതെ പകരം ഒരു റാത്തല് ഇറച്ചി ദേഹത്തുനിന്ന് ആവശ്യപ്പെട്ട ഷൈലോക്കിനെപ്പോലെ പെരുമാറുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com