tag:blogger.com,1999:blog-2128859103258265367.post6865955075739376631..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കുടിയേറ്റക്കാരന്റെ പുതുവത്സരാശംസകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-47638200094389219402012-01-20T07:19:04.495+05:302012-01-20T07:19:04.495+05:30കര്‍ശയനനിയമങ്ങളെ പേടിച്ച് മെക്സിക്കോക്കാര്‍ പലായന...കര്‍ശയനനിയമങ്ങളെ പേടിച്ച് മെക്സിക്കോക്കാര്‍ പലായനം ചെയ്തപ്പോള്‍, നിയമം നിര്‍മ്മിച്ച പല സംസ്ഥാനങ്ങളും വെട്ടിലായി എന്നത് മറ്റൊരു കാര്യം. അലബാമയില്‍ ചവറുവാരാന്‍ ആളില്ല. പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പിനു മെക്സിക്കോക്കാരെ ആശ്രയിച്ചിരുന്ന പല സംസ്ഥാനങ്ങളിലും കാര്‍ഷിംകരംഗം പ്രതിസന്ധി നേരിടുന്നു.<br /><br />ചെറുതും വലുതുമായ ബിസിനസ് ഉടമകളും, അവരെ ആശ്രയിച്ചു നില്ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അനധികൃത കുടിയേറ്റത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്താങ്ങുന്നു എന്നതാണ് ഇനിയൊരു വൈരുധ്യം. വലിയ ഔദാര്യം ആയി ഇതിനെ കാണേണ്ടതില്ല. അമേരിക്കന്‍ പൗരന്റെ അവകാശങ്ങളായ സേവന വേതന വ്യവസ്ഥകളെയും ജോലിയുടെ സമയ പരിധി, മിനിമം കൂലി തുടങ്ങിയ തൊഴില്‍നിയമങ്ങളെയും കാറ്റില്‍പ്പറത്തി എല്ല് മുറിയെ പണിയെടുപ്പിക്കാന്‍ ആളെ കിട്ടും എന്നതുകൊണ്ട് തന്നെയാണ് ഇത്തരം കുടിയേറ്റക്കാരെ ഇവിടെ വരുത്താന്‍ ഇവര്‍ ഇഷ്ടപ്പെടുന്നത്. വന്‍ സോഫ്റ്റ്വെയര് കമ്പനികള്‍ ഇന്ത്യയില്‍ നിന്നും എന്‍ജിനീയര്‍മാരെ എടുക്കാനുള്ള വിസകളുടെ എണ്ണം കുറയ്ക്കരുത് എന്ന് മുറവിളി കൂട്ടുന്നതിന്റെ പിന്നിലെ കഥയും മറ്റൊന്നല്ല. സ്വദേശിയായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ക്കു കിട്ടുന്നതിന്റെു പകുതി ശമ്പളത്തിനു വരെ ഇന്ത്യക്കാര്‍ ജോലി ചെയ്തോളും. അവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് വിസ കാലാവധി കഴിഞ്ഞു ഇന്ത്യയില്‍ പോകുമ്പോള്‍ കൊണ്ട്പോകാന്‍ പറ്റുകയുമില്ല. ചുരുക്കത്തില്‍ മെക്സിക്കന്‍ കൂലിപ്പണിക്കാരെയും ഇന്ത്യന്‍ 'സൈബര്‍ കൂലി'കളെയും ബിസിനസ് പ്രമുഖര്‍ ഈ രാജ്യത്തേയ്ക്ക് കൊണ്ട് വരുന്നതിന്റെ സാമ്പത്തിക ഉദ്ദേശ്യം ഒന്ന് തന്നെ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com