tag:blogger.com,1999:blog-2128859103258265367.post696459358045464214..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ധവളപത്രം എന്ന കറുത്ത കടലാസ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40911046375620616192012-05-23T07:57:27.070+05:302012-05-23T07:57:27.070+05:30വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക...വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപം 50,000 കോടി ഡോളറിലേറെ (ഏകദേശം 24.5 ലക്ഷം കോടിരൂപ) വരുമെന്ന് സിബിഐ ഡയറക്ടര്‍ വെളിപ്പെടുത്തിയതാണ്. 2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച അഴിമതിക്കേസുകളില്‍ ദുബായ്, സിംഗപ്പുര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് പണം പോയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സ്വിറ്റ്സര്‍ലന്‍ഡിലും അതുപോലെ നികുതിയില്ലാത്ത മറ്റു സ്ഥലങ്ങളിലും എത്തിച്ചേരുകയാണെന്നും ഔദ്യോഗികമായിത്തന്നെ സിബിഐ തലവന്‍ പറഞ്ഞു. സ്വിസ് ബാങ്കുകളില്‍ നിക്ഷേപം നടത്തിയവരില്‍ ഏറെയും ഇന്ത്യക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്റര്‍പോളിന്റെ ആഗോള അഴിമതിവിരുദ്ധ പരിപാടി ഡല്‍ഹിയില്‍ ഉദ്ഘാടനംചെയ്താണ് സിബിഐ ഡയറക്ടര്‍ എ പി സിങ് ഞെട്ടിക്കുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവിട്ടത്. കള്ളപ്പണ നിക്ഷേപം കണ്ടെത്താനും മരവിപ്പിക്കാനും പിടിച്ചെടുക്കാനും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനും വൈദഗ്ധ്യംമാത്രം പോരാ, രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സിബിഐക്ക് അറിയാവുന്ന ഈ കാര്യങ്ങള്‍ യുപിഎ സര്‍ക്കാരിന് "അറിയില്ല" എന്നാണ് തിങ്കളാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ധവളപത്രം തെളിയിക്കുന്നത്. 97 പേജുള്ള ധവളപത്രത്തില്‍ വിദേശബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരും പണത്തിന്റെ അളവും ഇല്ല. കള്ളപ്പണക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനും രാജ്യത്തിന്റെ കൊള്ളയടിക്കപ്പെട്ട പണം തിരിച്ചുപിടിക്കാനുമുള്ള യുപിഎ സര്‍ക്കാരിന്റെ അശക്തിയാണ് ഈ ധവളപത്രത്തിലൂടെ ആവര്‍ത്തിച്ചു വെളിപ്പെടുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com