tag:blogger.com,1999:blog-2128859103258265367.post7016503147592436108..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-70149009614568164262012-06-06T18:36:31.691+05:302012-06-06T18:36:31.691+05:30അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്രാജ് സംവിധാനവും ...അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്രാജ് സംവിധാനവും സ്വാതന്ത്ര്യസമരകാലത്തുതന്നെ ചര്‍ച്ചചെയ്തിരുന്നതും മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനായി ശക്തമായി വാദിച്ചിരുന്നതുമാണ്. സ്വാതന്ത്ര്യാനന്തരം വിവിധ സംസ്ഥാനങ്ങളില്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. ബംഗാള്‍, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നേറുകയുംചെയ്തു. 73, 74 ഭരണഘടനാ ഭേദഗതിയോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ അധികാരങ്ങള്‍ കൈവന്നു. തുടര്‍ന്ന് മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളും അധികാരവികേന്ദ്രീകരണരംഗത്ത് ചില നടപടികള്‍ക്ക് മുതിരുകയുണ്ടായി. ഭരണഘടനാ ഭേദഗതിയുടെ അന്തഃസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ട് നടപടി സ്വീകരിച്ച ഏകസംസ്ഥാനം കേരളമാണ്. ജനകീയാസൂത്രണ പദ്ധതിയിലൂടെ അധികാരവും സമ്പത്തും മാത്രമല്ല, പ്രാദേശികാസൂത്രണവും പകര്‍ന്നുനല്‍കുകവഴി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയിലേയ്ക്കുള്ള വളര്‍ച്ച പടിപടിയായി കൈവരിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com