tag:blogger.com,1999:blog-2128859103258265367.post7027338976841418795..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചെമ്മീനിലെ സംഘര്‍ഷങ്ങള്‍ വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-1305335218679935022022-02-22T17:51:52.914+05:302022-02-22T17:51:52.914+05:30ഒരു സാഹിത്യകാരൻ എന്ന നിലയിലുള്ള തകഴിയുടെ ഒരു കലാസൃ...ഒരു സാഹിത്യകാരൻ എന്ന നിലയിലുള്ള തകഴിയുടെ ഒരു കലാസൃഷ്ടി മാത്രമാണ് ചെമ്മീൻ എന്നും അരയസമാജത്തിൻ്റെ പരിഷ്കരണത്തിനും അന്ധവിശ്വാസനിർമ്മാർജനത്തിനും വേണ്ടി നിർമ്മിച്ച ബ്രോഷർ അല്ലെന്നും മനസ്സിലാക്കിയാൽ ശ്രീ വേലുക്കുട്ടി അടക്കമുള്ള പുരോഗമനകലാസ്വാദകരുടെ വിമർശനം അപ്രസക്തമാവും.അപ്പോൾ തെളിയുന്നതാകും ശുദ്ധമായ കലാസ്വാദനം.അതിലാകട്ടെ അന്ധവിശ്വാസമെന്നല്ല, ജീവിതഗന്ധിയായ യാതൊന്നും വർജ്യമായിരിക്കില്ല.Anonymoushttps://www.blogger.com/profile/04960094644016078230noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14393206106960217202012-08-30T23:07:38.952+05:302012-08-30T23:07:38.952+05:30ഒരു പ്രണയദുരന്തത്തിന്റെ തീവ്രവൈകാരികതകള്ക്കിടയില്...ഒരു പ്രണയദുരന്തത്തിന്റെ തീവ്രവൈകാരികതകള്ക്കിടയില് വീണുപോയ "ചെമ്മീന്‍ വായ"യെ അതിന്റെ ജനപ്രിയതയെ പ്രതിരോധിച്ചുകൊണ്ട് മലയാളത്തില്‍ ആദ്യം വീണ്ടെടുത്തതിനുള്ള ബഹുമതി ഡോ. വി വി വേലുക്കുട്ടി അരയന് മാത്രമര്ഹതപ്പെട്ടതാണ്. ചെമ്മീനുല്പ്പാദിപ്പിച്ച വൈകാരികാനുഭൂതിയില്നിന്ന്, ചിന്തയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച അരയന്റെ ചെമ്മീന്‍ നിരൂപണത്തിലെ ഒരു പക്ഷേ ഇന്ന് ഏറ്റവും പ്രസക്തമായ ഭാഗം, പ്രതിനിധാനം സംബന്ധിച്ച് അദ്ദേഹം അരനൂറ്റാണ്ടിനുമുമ്പുതന്നെ അവതരിപ്പിച്ച ആധുനിക ആശയങ്ങളാണ്. ആത്മകഥയില്‍ "അരയസമൂഹത്തെ" ഹൃദയസ്പര്‍ശിയായി പ്രശംസിക്കുന്ന തകഴിയെയാണ് നാം കാണുന്നത്. എന്നാല്‍ ചെമ്മീനില്‍ ആവിഷ്കരിക്കപ്പെട്ട "അരയസമൂഹത്തിന്റെ" പ്രതിനിധാനം "നാട്ടുനടപ്പു"കളുടെ അപ്പുറത്തേക്ക് കണ്ണ് തുറക്കാനാവാത്തവിധം സ്വയം നിസ്സഹായമാകുന്നതാണ് നാം അനുഭവിക്കുന്നത്. അരയനെക്കുറിച്ചും, അരയത്തിയെക്കുറിച്ചും ചെമ്മീനിലുള്ള സര്‍വ നന്മകളെയും നിഷ്പ്രഭമാക്കുംവിധമുള്ള ആ കൃതിയിലെ രണ്ടു വാക്യങ്ങള്‍ തുടര്‍ന്നും പ്രതിനിധാനം സംബന്ധിച്ച വിശകലനങ്ങളെ സഹായിക്കുന്ന അസംസ്കൃതപദാര്ഥമായിത്തന്നെ നിലകൊള്ളും. "മീന്‍ കാണുമ്പോള്‍ ഇതരയന്റെ സ്വഭാവമാണ്" എന്ന നിഷ്കളങ്കമെന്ന് തോന്നാവുന്ന ആ കൊച്ചുവാക്യം അരയവിരുദ്ധം മാത്രമല്ല, മനുഷ്യാധ്വാനത്തെതന്നെ ആഴത്തില്‍ അവമതിക്കുന്നതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com