tag:blogger.com,1999:blog-2128859103258265367.post7033452698313588496..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിദ്യാഭ്യാസാവകാശവും കോടതിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-32150108969725646042011-07-31T10:47:31.574+05:302011-07-31T10:47:31.574+05:30കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ന് മുഖ്യമായി നേരിടുന...കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ന് മുഖ്യമായി നേരിടുന്നത് അണ്‍എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉയര്‍ത്തുന്ന ഭീഷണിയാണ്. സമ്പന്ന വിഭാഗങ്ങളാണ് ഇവ നടത്തുന്നത്. അതിനാല്‍ സര്‍ക്കാരും കോടതികളും അവയുടെ താല്പര്യസംരക്ഷണത്തിനു ഓടിയെത്തുന്ന കാഴ്ചയാണ് പൊതുവില്‍ കാണപ്പെടുന്നത്. കേരളത്തിന് ഇപ്പോള്‍ ആവശ്യത്തിനു സ്കൂളുകളുണ്ട്. ചില വനപ്രദേശങ്ങളിലോ അതുപോലുള്ള ഓണം കേറാ മൂലകളിലോ ആണ് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം നിര്‍ദ്ദേശിക്കുന്ന ദൂരപരിധിക്കുള്ളില്‍ സ്കൂളുകള്‍ ഇല്ലാത്തത്. ജനനനിരക്ക് കുറഞ്ഞുവരുന്നതുമൂലം മറ്റ് പ്രദേശങ്ങളിലെ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ ഓരോ വര്‍ഷവും ഡിവിഷനുകള്‍ കുറയുന്നു. അതുമൂലം ആയിരക്കണക്കിനു അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഈ പ്രവണതയെ രൂക്ഷമാക്കുകയാണ് സര്‍ക്കാര്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതുമൂലം സംഭവിക്കുക. അതിനാല്‍ മുകളില്‍ പറഞ്ഞ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒഴികെ കേരളത്തില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കാതിരിക്കണം. ഇതിനു മുഖ്യവെല്ലുവിളിയായി ഉയര്‍ന്നുവന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും പിന്തുടരുന്ന നവലിബറല്‍ നയങ്ങളാണ്. പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനു ആര് അപേക്ഷിച്ചാലും അനുമതി നല്‍കണമെന്നതാണ് ടി എം എ പൈ കേസില്‍ സുപ്രീംകോടതി നല്കിയ വിധി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com