tag:blogger.com,1999:blog-2128859103258265367.post7137327204616175851..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബിഎസ്എന്‍എല്‍ സ്വകാര്യവല്ക്കരിക്കാന് നീക്കംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51597854956282969382011-12-14T08:26:02.294+05:302011-12-14T08:26:02.294+05:30നഷ്ടത്തിന്റെ പേരില്‍ ബിഎസ്എന്‍എല്ലില്‍നിന്ന് ഒരു ല...നഷ്ടത്തിന്റെ പേരില്‍ ബിഎസ്എന്‍എല്ലില്‍നിന്ന് ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാനും ഓഹരികള്‍ വിറ്റ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ . പ്രതിവര്‍ഷം 40,000 കോടി രൂപ വരുമാനവും 10,000 കോടി ലാഭവുമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ 2009-10 സാമ്പത്തികവര്‍ഷം 1823 കോടിയും 2010-11ല്‍ 6384 കോടിയും നഷ്ടം രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പൊതുമേഖലാ വിരുദ്ധനിലപാടും മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. എന്നാല്‍ , നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെ വേതനച്ചെലവാണെന്ന് പ്രചരിപ്പിക്കുകയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള വിആര്‍എസ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുകയുമാണ് മാനേജ്മെന്റ് ചെയ്തത്. ഇന്ത്യന്‍ ടെലികോം കമ്പോളത്തില്‍ സ്വകാര്യകമ്പനികളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ റദ്ദാക്കി. 2007ല്‍ മന്ത്രി എ രാജ 4.5 കോടി കണക്ഷന് നല്കാവുന്ന ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡറും 2010ല്‍ 9.3 കോടി കണക്ഷന് നല്‍കാനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ സാം പിത്രോഡ നിര്‍ദേശ പ്രകാരവും റദ്ദാക്കി. പിന്നീട് 55 ലക്ഷത്തിന്റെ കരാര്‍ നല്‍കിയെങ്കിലും അതും റദ്ദാക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ 2006ന് ശേഷം ബിഎസ്എന്‍എല്‍ മൊബൈല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com