tag:blogger.com,1999:blog-2128859103258265367.post7200615975311487025..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആവിഷ്ക്കാര സ്വാതന്ത്ര്യം അടിയറവയ്ക്കാനാവില്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51052405373778652802012-01-27T12:48:58.418+05:302012-01-27T12:48:58.418+05:30സല്മാന് റുഷ്ദിയോടു എല്ലാവര്ക്കും യോജിപ്പുണ്ടാകണ...സല്മാന് റുഷ്ദിയോടു എല്ലാവര്ക്കും യോജിപ്പുണ്ടാകണമെന്നില്ല. അദ്ദേഹം എഴുതിയ വിവാദ നോവലായ 'സാത്താന്റെ വചനങ്ങളി'ലെ ഉള്ളടക്കത്തോടും യോജിക്കാത്തവരുണ്ടാകാം. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഇന്ത്യയില്‍ വിലക്കു പ്രഖ്യാപിക്കുന്നതിനുള്ള ന്യായങ്ങളാകുന്നില്ല. സല്മാന് റുഷ്ദി എന്ന പേരു കേട്ടാല്‍ ഇടിഞ്ഞു വീഴുന്ന വിശ്വാസ ഗോപുരങ്ങള്‍ എത്ര ദുര്‍ബലമാണെന്നായിരിക്കും യഥാര്‍ഥ മതവിശ്വാസികള്‍ തന്നെ ചോദിക്കുക. മതത്തിന്റെ മറപറ്റിക്കൊണ്ട് മനുഷ്യന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങള്‍ ഹനിക്കുന്നതിനെ ഏതു ദൈവമാണ് ന്യായീകരിക്കുക? ഏതു മതമാണ് ഇത്ര ദുര്‍ബലമായ വിശ്വാസത്തിന്റെ അടിത്തറമേല്‍ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ഭീകരന്മാര് തങ്ങളുടെ രക്ഷകന്മാരായി അവതരിക്കണമെന്ന് ആഗ്രഹിക്കുക? തീര്‍ച്ചയായും ഈ പ്രവൃത്തി ഭരണഘടനാവിരുദ്ധമാണ്. അതിനു കളമൊരുക്കിയവര്‍ എങ്ങനെയെല്ലാം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും പുസ്തകങ്ങളെ വെറുക്കുന്ന ഈ സമീപനം മതവിരുദ്ധവും ദൈവ വിരുദ്ധവുമാണെന്ന് യഥാര്‍ഥ വിശ്വാസികള്‍ തന്നെ വിളിച്ചു പറയും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com