tag:blogger.com,1999:blog-2128859103258265367.post7765373137889607135..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എപ്പോഴും മുന്നോട്ട്, വിജയത്തിലേക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-2893421258194910432012-10-09T08:22:39.480+05:302012-10-09T08:22:39.480+05:30ചരിത്രത്തെ ചുവപ്പിച്ച ഉജ്വല വിപ്ലവകാരി ഏണസ്റ്റോ ചെ...ചരിത്രത്തെ ചുവപ്പിച്ച ഉജ്വല വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ രക്തസാക്ഷിത്വദിനമായ ഒക്ടോബര്‍ ഒമ്പത് ഇത്തവണ പുലരുന്നത് ഹ്യൂഗോ ഷാവേസ് നാലാംതവണയും വെനസ്വേലന്‍ ജനതയുടെ അപ്രതിരോധ്യ നായകനായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയോടെയാണ്. ചെ ഗുവേരയുടെ വിപ്ലവപൈതൃകം ഏറ്റെടുത്ത് പുതിയ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്കുന്ന ഷാവേസിന്റെ തുടര്‍ച്ചയായ വിജയം വെനസ്വേലയിലെയോ ലാറ്റിനമേരിക്കയിലെയോ മാത്രമല്ല- ലോകത്താകെയുള്ള സാമ്രാജ്യ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. ചെയുടെ സ്മരണ നെഞ്ചിലുറപ്പിച്ചുള്ള ധീരമായ ഇടപെടലിലൂടെയാണ് വെനസ്വേലന്‍ ജനതയുടെ ഹൃദയത്തില്‍ ഷാവേസ് അജയ്യനായത്. ചെ കണ്ട ചുവന്ന സ്വപ്നങ്ങള്‍ ലാറ്റിന്‍ അമേരിക്കന്‍ ജനത ഏറ്റെടുത്തതിന്റെ വിളംബരം കൂടിയാണ് വെനസ്വേലയടക്കമുള്ള രാഷ്ട്രങ്ങളിലെ ഇടതുപക്ഷമുന്നേറ്റം. ത്രസിപ്പിക്കുന്ന ജനമുന്നേറ്റത്തിന്റെ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സുശക്തമായ ബദലിന്റെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നെടുങ്കോട്ടയായി മാറുന്ന ലാറ്റിന്‍ അമേരിക്ക ചെ എന്ന വിപ്ലവനക്ഷത്രത്തെ അനശ്വരമാക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com