tag:blogger.com,1999:blog-2128859103258265367.post7772018626020360013..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പിഎസ്സിയെ എന്തിന് പഴിക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51568340984745890892010-12-18T12:41:03.739+05:302010-12-18T12:41:03.739+05:30കേരള പിഎസ്സി പ്രവര്‍ത്തനം ആരംഭിച്ചത് 1957ലാണ്. പത...കേരള പിഎസ്സി പ്രവര്‍ത്തനം ആരംഭിച്ചത് 1957ലാണ്. പത്തുവര്‍ഷമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം വഹിച്ചിരുന്നയാളെ മാത്രമേ പിഎസ്സി അംഗമാക്കാവൂ എന്ന വ്യവസ്ഥ ഭരണഘടനയിലുണ്ട്. പിഎസ്സി അംഗത്തെ ദുര്‍വൃത്തിമൂലം ഉദ്യോഗത്തില്‍നിന്ന് പിരിച്ചുവിടണമെങ്കില്‍ ഭരണഘടനയിലെ 145ആം അനുഛേദമനുസരിച്ചുള്ള ജുഡീഷ്യറി രൂപംനല്കിയ ചട്ടങ്ങള്‍ക്ക് വിധേയമായ അന്വേഷണ നടപടിക്രമം പൂര്‍ത്തീകരിച്ചു മാത്രമേ സാധിക്കുകയുള്ളൂ. ഒരിക്കല്‍ പിഎസ്സി അംഗമായാല്‍ പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗം വഹിക്കാന്‍ കഴിയുകയുമില്ല. പിഎസ്സി അംഗമായി തെരഞ്ഞെടുക്കപ്പെടാനും നീക്കംചെയ്യാനും ചുമതലകള്‍ നിര്‍വഹിക്കാനും വ്യക്തമായ ഭരണഘടനാവ്യവസ്ഥകളാണുള്ളത്. നീതി തേടിയെത്തുന്ന സാധാരണജനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ ജുഡീഷ്യറി നമുക്കുവേണമെന്നു പറയുന്നതുപോലെ നിയമനങ്ങള്‍ തേടിയെത്തുന്ന ഉദ്യോഗാര്‍ഥികള്‍ സുതാര്യമായും അഴിമതിരഹിതമായും പിഎസ്സി വേണമെന്നു മാത്രമേ പറയൂ. പിഎസ്സിയുടെ വിശ്വാസ്യത തകരുന്നത് ആശാസ്യമല്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com