tag:blogger.com,1999:blog-2128859103258265367.post7800905138941574722..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ശിക്ഷിക്കാന്‍ മരണമൊഴി മതിയോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-22922126330191129292012-04-08T21:00:21.043+05:302012-04-08T21:00:21.043+05:30മരണമൊഴി എത്രത്തോളം വിലപ്പെട്ടതാകാം, എല്ലാ മരണമൊഴിയ...മരണമൊഴി എത്രത്തോളം വിലപ്പെട്ടതാകാം, എല്ലാ മരണമൊഴിയും കോടതിക്കുമുമ്പില്‍ ഒരുപോലെ സ്വീകാര്യമാണോ തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. യഥാര്‍ഥത്തില്‍ മരണമൊഴി (dying declaration) എന്ന വാക്ക് നിയമത്തിലില്ല. എന്നാല്‍ തന്റെ മരണത്തിന്റെ കാരണത്തെപ്പറ്റി മരണത്തിനു മുമ്പ് ഒരാള്‍ നല്കുന്ന മൊഴിയെ ഇത്തരത്തില്‍ എടുക്കാം. മരണത്തിന് ഇടയാക്കിയ സംഭവത്തിന് ദൃക്സാക്ഷി മരിച്ച വ്യക്തി മാത്രമാകുമ്പോള്‍ ഈ മൊഴി അവഗണിക്കാനേ കഴിയില്ല. മാത്രമല്ല, മരണം കാത്തുകഴിയുന്ന വ്യക്തി നല്കുന്ന മൊഴിക്ക് സത്യപ്രസ്താവനയുടെ മഹത്വമുണ്ടെന്നും കോടതി കരുതുന്നു. എല്ലാ പ്രതീക്ഷയും അസ്തമിച്ച് അങ്ങേയറ്റം എത്തിനില്‍ക്കുന്നയാളാണ് മൊഴി നല്‍കുന്നത്. കള്ളംപറയാനുള്ള ഉദ്ദേശ്യമൊന്നും അപ്പോള്‍ നിലനില്‍ക്കില്ല. സത്യം പറയണമെന്ന ഉല്‍ക്കടമായ ആഗ്രഹമാകും അപ്പോള്‍ ശക്തം. "സ്രഷ്ടാവിന്റെ അരികിലേക്കു പോകാനൊരുങ്ങുന്ന ഒരാള്‍ നുണയുമായി അവിടേക്കു പോകില്ലെ"ന്ന് നിയമം കരുതുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com