tag:blogger.com,1999:blog-2128859103258265367.post781148943239282296..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിയുക്ത ചീഫ് ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനം അനുചിതം വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29290547018614398702012-09-26T18:58:17.376+05:302012-09-26T18:58:17.376+05:30ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തെ പ്രത്യക്ഷ വിദേശ...ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തെ പ്രത്യക്ഷ വിദേശ നിക്ഷേപമടക്കം സമീപദിവസങ്ങളില്‍ ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങള്‍ രാജ്യത്തെമ്പാടും വ്യാപകമായ എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. ഭരണമുന്നണിയിലെ അംഗങ്ങള്‍തന്നെ മുന്നണിവിട്ടു പുറത്തുപോകുന്നതിനും, മുന്നണിയുടെ ഭാഗമായി ഇപ്പോഴും തുടരുന്നവരും പുറത്തുനിന്ന് പിന്തുണക്കുന്നവരുമായ പാര്‍ട്ടികള്‍പോലും ശക്തമായി എതിര്‍ക്കുന്നതിനും, ഇടയാക്കിയ നയനടപടികളാണവ. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ് ആ നടപടികള്‍ എന്നതിനാലാണ് അതിനെതിരായ രോഷപ്രകടനങ്ങള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവന്നത്. ജനജീവിതം താറുമാറാക്കുന്ന, ജനങ്ങളെ തൊഴിലില്ലായ്മയിലേയ്ക്കും അളവറ്റ സാമ്പത്തിക ദുരിതത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്ന നയങ്ങളെ, അവ കേവലം ഭരണ നയങ്ങളാണെന്ന് വ്യാഖ്യാനിച്ച് കയ്യുംകെട്ടി നോക്കിനില്ക്കാന് നീതിപീഠത്തിന് എങ്ങനെയാണ് കഴിയുക? അത് ഭരണഘടനയുടെയും അതിന്റെ സ്ഥാപന തത്വങ്ങളുടെയും നഗ്നമായ ലംഘനമല്ലെ? വസ്തുതകള്‍ അതായിരിക്കെ ജനങ്ങള്‍ ആശ്രയത്തിനുവേണ്ടി ഉറ്റുനോക്കുന്ന നീതിപീഠംതന്നെ പരസ്യമായി ഭരണവര്‍ഗങ്ങളുമായി കൈകോര്‍ക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍തന്നെ ഇളക്കിമറിക്കുന്നതിന് തുല്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com