tag:blogger.com,1999:blog-2128859103258265367.post7833588626070132480..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒരു ചാനല്‍ ഭാഷണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-9413363117747138182012-03-16T20:40:30.128+05:302012-03-16T20:40:30.128+05:30അണ്ടിപ്പരിപ്പ് വായിലിട്ട് ചവച്ചുകൊണ്ടാണ് ചാനലുകാരോ...അണ്ടിപ്പരിപ്പ് വായിലിട്ട് ചവച്ചുകൊണ്ടാണ് ചാനലുകാരോട് സംസാരിച്ചത്. ഞെട്ടുന്ന വാര്‍ത്ത കൊടുക്കുമ്പോഴുള്ള ചവച്ചരയ്ക്കല്‍ അരോചകമായി തോന്നി. സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന് ചുമല് ചരിച്ചുപിടിച്ച് നടക്കുംപോലെയല്ലെങ്കിലും തല വലത്തോട്ട് ചരിച്ചുവെച്ച് സംസാരിക്കുന്ന നേതാവിന്റെ സ്റ്റൈല്‍ ഇഷ്ടപ്പെട്ടു. മുഖാമുഖത്തിലെ ഭൂരിഭാഗം സമയവും അതില്‍ ബദ്ധശ്രദ്ധനായി കാണപ്പെട്ടു. തന്റെ സ്വന്തം ജില്ലയൊഴിച്ച് മറ്റ് ഒട്ടുമിക്ക പ്രേക്ഷകസമൂഹത്തിനും നേതാവ് അപരിചിതനാണ്. ''ഓര്‍മ്മയുണ്ടോ ഈ മുഖം?'' എന്ന് നാളെ കഴിഞ്ഞ് ചോദിച്ചാല്‍ ഉവ്വ് എന്നല്ലാതെ വേറൊരു ഉത്തരം ആര്‍ക്കുമുണ്ടാകില്ല. നാളെ പ്രിന്റ് മീഡിയയില്‍ മത്തങ്ങാ അക്ഷരത്തില്‍ അച്ചുനിരത്തും. ഹാഫ് സൈസ് ഫോട്ടോ ചേര്‍ത്തുവെയ്ക്കും. അങ്ങനെ ജനസമൂഹത്തിന്റെ തലയ്ക്കുള്ളില്‍ കിടന്ന് കൈകാലിട്ടടിക്കും ഭവാന്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com