tag:blogger.com,1999:blog-2128859103258265367.post784444443274963361..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അവസാനിക്കാത്ത അടിമത്തബോധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-1284588355829545982012-05-04T20:04:57.211+05:302012-05-04T20:04:57.211+05:30തിരമാലകളോട് മല്ലിട്ട്, രാവെന്നോ പകലെന്നോ വ്യത്യാസമ...തിരമാലകളോട് മല്ലിട്ട്, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ കടല്‍ത്തീരമുള്ള കേരളത്തില്‍ പതിനൊന്ന് ലക്ഷത്തോളം കുടുംബങ്ങളാണ് മീന്‍പിടിത്തം കൊണ്ട് ഉപജീവനം നടത്തുന്നത്. കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലുമായി മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ സ്വന്തം ജീവനോപാധി കണ്ടെത്തുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി അഹോരാത്രം പാടുപെടുകയാണ്. സംസ്ഥാനത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്നതിലും മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നാല്‍, കടലില്‍ പോകുന്ന തൊഴിലാളികളുടെ ജീവിതം ഇന്ന് കടുത്ത ഭീഷണിയിലാണ്. ഏപ്രില്‍ 28ന് കേരളത്തിന്റെ തീരദേശത്ത് കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ഒത്തുചേര്‍ന്ന് മനുഷ്യസാഗരം സൃഷ്ടിച്ചത് ഈ സാഹചര്യത്തിലാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരായ താക്കീതായിരുന്നു മനുഷ്യസാഗരം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com