tag:blogger.com,1999:blog-2128859103258265367.post7913678505167841179..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്വത്വബോധത്തില്‍നിന്ന് വര്‍ഗ രാഷ്ട്രീയത്തിലേക്ക്: ഒരു ഗ്രാംഷിയന്‍ പരിപ്രേക്ഷ്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-46436144821130049182010-06-13T21:58:54.267+05:302010-06-13T21:58:54.267+05:30സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം ഇന്ന് പല ജനവിഭാഗ...സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം ഇന്ന് പല ജനവിഭാഗങ്ങളിലും പ്രകടമാണ് - മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ബുദ്ധിജീവികളുമടക്കം. തല്‍ഫലമായി സ്വത്വരാഷ്ട്രീയമാണ് യഥാര്‍ഥമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. കൊളോണിയല്‍വിരുദ്ധ സമരകാലത്ത് നാമ്പെടുത്ത ഈ പ്രവണത സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ശക്തിയാര്‍ജിക്കുകയും സമകാലീന രാഷ്ട്രീയത്തില്‍ അനിഷേധ്യമായ സാന്നിധ്യമായി മാറുകയും ചെയ്തിരിക്കുന്നു. ജനാധിപത്യപ്രക്രിയ സ്വത്വബോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയാണുണ്ടായത്. ജനങ്ങളുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാന്‍ ജാതി, മതം, ഭാഷ തുടങ്ങിയ സ്വത്വബോധങ്ങളെ ഉപകരണമായി പലരും ഉപയോഗിച്ചു. ഈ സാധ്യത ഉരുത്തിരിഞ്ഞുവന്നത് സ്വത്വബോധം ഒരു സാമൂഹ്യ യാഥാര്‍ഥ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നുപോന്നു എന്നതുകൊണ്ടാണ്. ജാതി മത പരിഷ്ക്കാരങ്ങളില്‍ ഊന്നിയ നവോത്ഥാനത്തിനോ, ലിബറല്‍ ആശയങ്ങളില്‍ വിശ്വസിച്ച ദേശീയസമരപ്രസ്ഥാനത്തിനോ പരമ്പരാഗത സ്വത്വബോധങ്ങളെ നിര്‍മാര്‍ജനംചെയ്യാന്‍ കഴിഞ്ഞില്ല. അവയില്‍ പലതും വര്‍ഗഘടനയെപ്പോലെയും വര്‍ഗാവബോധത്തെപ്പോലെയും സമൂഹത്തില്‍ നിലനിന്നുപോന്നു. സ്വാഭാവികമായും അവ സൃഷ്ടിച്ച സാമൂഹ്യാവബോധം സങ്കീര്‍ണവും വൈരുധ്യാത്മകവുമായിരുന്നു. ഈ സങ്കീര്‍ണതയും വൈരുധ്യങ്ങളും അവ സൃഷ്ടിച്ച ആശയബന്ധങ്ങളെ തിരിച്ചറിയാന്‍ വിഷമമുള്ളതാക്കിത്തീര്‍ക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com