tag:blogger.com,1999:blog-2128859103258265367.post8255269491294184893..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-16593885176958504112012-09-26T19:02:39.009+05:302012-09-26T19:02:39.009+05:30വെനിസ്വേല തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളെയും ജനങ്ങ...വെനിസ്വേല തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളെയും ജനങ്ങളെയും സംബന്ധിച്ച് അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടത്തിലാണ്. അമേരിക്കന്‍ ഐക്യനാടുകളും യൂറോപ്പും ഉള്‍പ്പെട്ട സാമ്രാജ്യത്വലോകവും കോര്‍പ്പറേറ്റ് ധനശക്തികളും ലോകമെമ്പാടുമുള്ള സാമ്രാജ്യവിരുദ്ധ ഇടതു-ജനാധിപത്യ ശക്തികളും ജനവിഭാഗങ്ങളും ഒരുപോലെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഒക്ടോബര്‍ ഏഴിന് നടക്കുന്നത്. സാമ്രാജ്യത്വത്തിനും കോര്‍പ്പറേറ്റ് ധനാധിപത്യത്തിനും എതിരെ 21-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുസമരങ്ങളുടെ കുന്തമുനയായാണ് ഇടത് ജനാധിപത്യ ശക്തികള്‍ വെനിസ്വേലയെ നോക്കിക്കാണുന്നത്. പതിനാലു വര്‍ഷങ്ങളായി തെക്കേ അമേരിക്ക ദര്‍ശിക്കുന്ന ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തെയും അതിന് ധീരോദാത്ത നേതൃത്വം നല്കുന്ന ഹൂഗോ ഷാവേസിനെയും തടയാനായില്ലെങ്കില്‍ അത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പ്രതിലോമ ശക്തികള്‍ തീര്‍ത്തും ബോധവാന്മാരാണ്. എന്തുവിലകൊടുത്തും ഷാവേസിനെ പരാജയപ്പെടുത്താനുള്ള തത്രപ്പാടിലാണ് അവര്‍.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com