tag:blogger.com,1999:blog-2128859103258265367.post8294209383321034151..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇടതിന് അധികാരം നല്കി കേരളം പുതിയ റെക്കോഡിടും :എ ബി ബര്ധന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-59357822993886291432011-04-02T21:20:31.237+05:302011-04-02T21:20:31.237+05:30തിരഞ്ഞെടുപ്പ് രംഗത്തുനിന്നുള്ള അനുഭവമെന്താണ്?
സംസ...തിരഞ്ഞെടുപ്പ് രംഗത്തുനിന്നുള്ള അനുഭവമെന്താണ്?

സംസ്ഥാനത്തെ 14 മണ്ഡലങ്ങളില്‍ പ്രചാരണ യോഗങ്ങളില്‍ സംസാരിച്ചുകഴിഞ്ഞു. ജനങ്ങളുമായി ഇടപഴകിയതിന്റെയടിസ്ഥാനത്തില്‍ എല്‍ ഡി എഫിന് വ്യക്തമായ മേല്‍ക്കൈയുണ്ടെന്ന് പറയാന്‍ കഴിയും. ഇത് ഒരു പ്രവചനം പോലെ പറയുന്നതല്ല. പ്രധാനമായും ഗവണ്മെന്റിന്റെ മൂന്ന് കാര്യങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണ്. ആദ്യം എടുത്ത് പറയേണ്ടത് ഭക്ഷ്യസുരക്ഷയാണ്. രണ്ട് രൂപയ്ക്ക് 40 ലക്ഷം ജനങ്ങള്‍ക്ക് അരി നല്കാന് കഴിയുന്നുവെന്നത് ചില്ലറക്കാര്യമായി ആരും കണക്കാക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസബ്സിഡിയടക്കം എടുത്തുകളയാന്‍ ശ്രമിക്കുകയും സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യക്വാട്ട വെട്ടികുറയ്ക്കുകയും ചെയ്തിട്ടും കേരളത്തിലെ പൊതുവിതരണ സമ്പ്രദായം സ്തുത്യര്‍ഹമായ രീതിയില്‍ മുന്നോട്ട് പോയതിനെ ജനം അംഗീകരിക്കുന്നുണ്ട്.

രണ്ടാമത്തെ കാര്യം പാര്‍പ്പിടരംഗത്ത് നടപ്പിലാക്കിയ ഇ എം എസ് ഭവനപദ്ധതിയും എം എന്‍ ലക്ഷം വീടുകളുടെ പുനര്‍നിര്‍മ്മാണ പദ്ധതിയുമാണ്. ഈ പദ്ധതികള്‍ സംസ്ഥാനത്തെ അവശജനവിഭാഗത്തിനിടയില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസമാണ് വളര്‍ത്തിയിട്ടുള്ളത്.

ഇടതുസര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്ന മൂന്നാമത്തെ നേട്ടം പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നയസമീപനമാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്ക്കുമ്പോള് കേരളത്തില്‍ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിന്റെ വഴിയിലേക്ക് മടങ്ങിവരുന്നു. ഇതിനുപുറമെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും ചെയ്തു. ഈ മൂന്നു കാര്യങ്ങളിലുള്ള ഇടതുസര്‍ക്കാരിന്റെ പ്രതിബദ്ധത മാത്രം മതി ജനങ്ങളെ അഞ്ചുവര്‍ഷം കൂടി ഭരിക്കാനുള്ള സമ്മതിദാനം നല്കാന് പ്രേരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com