tag:blogger.com,1999:blog-2128859103258265367.post8298609706341723234..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാര്‍ക്സിസ്റ്റുകാരെ വേണ്ട, മാര്‍ക്സിനെ മാത്രം മതിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-88709670127547708532012-01-23T22:55:04.856+05:302012-01-23T22:55:04.856+05:30മാതൃഭൂമി ആഴ്ചപ്പതിപ്പ് "തിരിച്ചറിവുകള്‍ , തിര...മാതൃഭൂമി ആഴ്ചപ്പതിപ്പ് "തിരിച്ചറിവുകള്‍ , തിരിച്ചുവരവുകള്‍" എന്ന തലക്കെട്ടില്‍ എന്‍ എം പിയേഴ്സെന്റ ഒരു പരമ്പര തുടങ്ങിയിരിക്കുന്നു. "മാര്‍ക്സിസം തിരിച്ചുവരുന്നുവെന്ന തിരിച്ചറിവാണ്" ഈ സംവാദത്തിലേക്ക് വായനക്കാരെ ക്ഷണിക്കാന്‍ മാതൃഭൂമിയെ പ്രേരിപ്പിക്കുന്നത്. മൂന്നാംപേജില്‍ അരിവാള്‍ ചുറ്റിക മുദ്രണം ചെയ്തിരിക്കുന്നത് ഭംഗിയായിട്ടുണ്ട്. ഇരുപതു കൊല്ലം മുമ്പ് സോവിയറ്റ് തിരോധാനാനന്തരം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കം പത്രാധിപര്‍ ഓര്‍മിക്കുന്നത് നന്ന്. തകര്‍ന്ന് വിണ്ടുകീറി നിലത്തുവീണുകിടക്കുന്ന അരിവാളും ചുറ്റികയും നക്ഷത്രവും ചേര്‍ത്ത്, "മൃതമായ" മാര്‍ക്സിസത്തിന്റെ ആരവങ്ങള്‍ കൊണ്ടാടിയ ആഴ്ചപ്പതിപ്പിന്റെ ലക്കമായിരുന്നു അത്. അന്ന് മരണത്തെ ഘോഷിച്ചവര്തന്നെ മാര്‍ക്സ് തിരിച്ചുവരുന്നുവെന്ന് തിരിച്ചറിഞ്ഞത് നന്നായി. ഇതിനിടയില്‍ ഒരു വ്യാഴവട്ടത്തിലെറെ മാര്‍ക്സിസത്തിന്റെ ദീപശിഖ ഇന്ത്യയില്‍ കെടാതെ കാത്തുസൂക്ഷിച്ച പാര്‍ടിയാണ് സിപിഐ (എം). അതിന്റെ ഇരുപതാം കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ പിയേഴ്സണ്‍ എഴുതുന്ന ലേഖനത്തിലെങ്കിലും സിപിഐ (എം) ഇക്കാര്യത്തില്‍ നല്കിയ സര്‍ഗാത്മക സംഭാവനകളെ ഓര്‍മിക്കേണ്ടതായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com