tag:blogger.com,1999:blog-2128859103258265367.post8341951781081119511..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഗോളകറന്‍സി യുദ്ധങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-81520328224440176182011-02-28T21:21:27.194+05:302011-02-28T21:21:27.194+05:30പുതുവര്‍ഷം പുലരുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളം കാല...പുതുവര്‍ഷം പുലരുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം ആഗോളതലത്തില്‍ വികസിത രാജ്യങ്ങളും ചൈന, ബ്രസീല്‍, ചിലി തുടങ്ങിയ രാജ്യങ്ങളും തമ്മില്‍ നടന്നു വന്നിരുന്ന കറന്‍സി യുദ്ധങ്ങളില്‍ വിരാമമുണ്ടായില്ലെങ്കിലും, അല്പം ശമനമെങ്കിലുമുണ്ടാകുമെന്ന് നാം വെച്ചു പുലര്‍ത്തി വന്നിരുന്ന പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്നുപോയിരിക്കുകയാണ്. ഹ്രസ്വകാല മൂലധനം അനിയന്ത്രിതമായ നിലയില്‍ പ്രവഹിക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ മുന്‍നിര നേതൃത്വം നല്‍കിയിരുന്ന രാജ്യം ബ്രസീല്‍ ആയിരുന്നു. ഈ പ്രതിരോധ നിലപാട് കൂടുതല്‍ ശക്തമായി തുടരുമെന്ന പ്രഖ്യാപനവും ബ്രസീലിയന്‍ ഭരണകൂടം നടത്തി കഴിഞ്ഞിട്ടുണ്ട്. ചിലിയാണെങ്കില്‍, നാളിതുവരെ ശക്തമായ നിലയില്‍ സ്വതന്ത്ര വിപണി വ്യവസ്ഥ മുറുകെപിടിച്ചിരുന്ന നിലപാടില്‍, മറ്റു രാജ്യങ്ങളെ അദ്ഭുതപ്പെടുത്തുമാറ് മാറ്റം വരുത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതും. ബ്രസീലിയന്‍ ഭരണകൂടത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ വിപണിവ്യവസ്ഥാനുകൂല ആഭ്യന്തര സാമ്പത്തിക നയങ്ങളാണ് ചിലിയിലെ ഭരണകൂടം ഏറെക്കാലമായി പിന്തുടര്ന്നു വന്നിരുന്നതെന്ന വസ്തുതയും ഈ അവസരത്തില്‍ പ്രസക്തമാണ്. കറന്‍സിയുദ്ധം ഇന്നത്തെ നിലയില്‍ ഏറ്റക്കുറച്ചിലുകളോടെ തുടര്‍ന്നും നിലനില്‍ക്കാനാണ് സാധ്യത കാണുന്നതും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com