tag:blogger.com,1999:blog-2128859103258265367.post8408647187526938802..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭരണഘടനയും ന്യായാധിപന്മാരുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87883549856076563052011-11-14T08:42:10.544+05:302011-11-14T08:42:10.544+05:30ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്...ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഏതു വ്യക്തിയും സുപ്രീംകോടതിയിലായാലും ഹൈക്കോടതിയിലായാലും ജഡ്ജ്സ്ഥാനം ഏറ്റെടുക്കുന്നത്. ഭരണഘടനയാകട്ടെ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ജനാധിപത്യ റിപ്പബ്ലിക് എന്ന് പ്രിയാംബിളില്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്; മറ്റു വിശേഷണങ്ങള്‍ക്കൊപ്പം. അപ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയെന്നു പറഞ്ഞാല്‍ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്നു കൂടിയാകുന്നു അര്‍ഥം. ഭരണഘടന പാര്‍ലമെന്ററി ജനാധിപത്യമാണ് വിഭാവനം ചെയ്തിട്ടുള്ളതും ഉറപ്പുനല്കിയിട്ടുള്ളതും. രാഷ്ട്രീയനിരപേക്ഷ ജനാധിപത്യമല്ല; മറിച്ച് രാഷ്ട്രീയപാര്‍ടികളുടെ പങ്കാളിത്തംകൊണ്ട് സജീവമാകുന്ന ജനാധിപത്യമാണ് അത്. ഇതാണ് ഭരണഘടനാ സത്യമെന്നിരിക്കെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ , സമൂഹത്തിലെ ഒഴിവാക്കാനാകാത്ത ദുഷിപ്പായി രാഷ്ട്രീയത്തെ കാണുന്നവരെ നല്ലവര്‍ എന്നീ വിശേഷിപ്പിക്കുന്നതു ഭരണഘടനാനുസൃതമാണോ? നല്ലവര്‍ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുമ്പോള്‍ അവരുടെ അഭിപ്രായം കോടതിയും പങ്കിടുന്നുവെന്ന സന്ദേശമല്ലേ ജനങ്ങള്‍ക്ക് ലഭിക്കുക? അത് രാഷ്ടീയജനാധിപത്യത്തെയാണോ അരാഷ്ട്രീയ പ്രവണതകളെയാണോ ശക്തിപ്പെടുത്തുക?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com