tag:blogger.com,1999:blog-2128859103258265367.post8423303390795038183..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കഥാനന്തരം കല്ലാച്ചിയിലെ ചോരവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-45434254179959928352012-05-18T05:45:11.134+05:302012-05-18T05:45:11.134+05:30ഒരു ബലാത്സംഗകഥയാണ് കല്ലാച്ചി അങ്ങാടിയില്‍ ബിനു എന്‍...ഒരു ബലാത്സംഗകഥയാണ് കല്ലാച്ചി അങ്ങാടിയില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ശരീരം തുണ്ടുതുണ്ടാക്കിയത്. ടാക്സി ഡ്രൈവറായിരുന്നു ഈന്തുള്ളതില്‍ ബിനു. 2001 ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിന് വണ്ടി ഒതുക്കി പുറത്തിറങ്ങുമ്പോഴാണ് ഒരു ജീപ്പിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി ബിനുവിനെ പിടച്ചില്‍ മാറുന്നതുവരെ വെട്ടിയത്. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗില്‍ കുടിയേറിയ തീവ്രവാദികള്‍ നടത്തിയ അതിക്രൂരമായ കൊല. നാദാപുരത്ത് പതിവായിരുന്ന സംഘര്‍ഷത്തിനിടെയായിരുന്നില്ല അത്. ആ വര്‍ഷം ജനുവരിയിലുണ്ടായ സംഘട്ടനങ്ങളുടെ കാലം തെറ്റിയ തുടര്‍ച്ച. ജനുവരിമുതല്‍ മുസ്ലിംലീഗ്-എന്‍ഡിഎഫും കിരാത ആക്രമണത്തിനു വേദിയായിരുന്നു നാദാപുരം. ചെക്യാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് പി വി സന്തോഷിനെ വെടിവച്ചു കൊന്നു. വീടുകളും കടകളും തീവച്ചു നശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടു. സഹികെട്ട ഘട്ടങ്ങളില്‍ തിരിച്ചടി നല്‍കിയതിനൊപ്പം സിപിഐ എം പ്രവര്‍ത്തകര്‍ ലീഗ് ആക്രമണങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ ശ്രദ്ധിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com