tag:blogger.com,1999:blog-2128859103258265367.post8436397584260958579..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മകരവിളക്കും ശാസ്ത്രസാഹിത്യ പരിഷത്തുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-3111453592486818962011-02-01T15:04:17.734+05:302011-02-01T15:04:17.734+05:30See sinosh's orginal article on makarajyothy h...See sinosh's orginal article on makarajyothy hoax

http://sinosh.wordpress.com/2008/08/26/makarajyothy/അനുസ്മിജhttps://www.blogger.com/profile/06864931241434960990noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83361087893319433362011-01-29T19:54:49.247+05:302011-01-29T19:54:49.247+05:30മകരവിളക്ക് തട്ടിപ്പാണെന്ന് മലയാളികളായ എല്ലാവര്‍ക്ക...മകരവിളക്ക് തട്ടിപ്പാണെന്ന് മലയാളികളായ എല്ലാവര്ക്കും അറിയാം,പക്ഷെ അറിയുന്ന കാര്യങ്ങള്‍ ആരും ഉറക്കെ പറയില്ല എന്നു മാത്രം.നോക്കൂ ഞാനിവിടെ മാന്യമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്, പിന്നെന്തിനാ ഇതൊക്കെ പറഞ്ഞ് വെറുതേ മോശക്കാരനാകുന്നത് എന്ന ഭാവം.കൈക്കൂലി പാപമാണെന്ന് എനിക്കറിയാം.പക്ഷെ ഞാനത് ഉറക്കെ പറയില്ല, പറഞ്ഞാല്‍ ആ പാവം ജനത്തിനു കിട്ടെണ്ടിയിരുന്ന ആനുകൂല്യം വൈകിയാലോ?ബസ്സ് ഓവര്‍സ്പീഡിലാണ് പോകുന്നതെന്നു എനിക്കറിയാമായിരുന്നു,പക്ഷെ ഞാനത് ഉറക്കെ വിളിച്ചു പറഞ്ഞ് വെറുതെ എന്തിന പ്രശ്നമാക്കുന്നത്. ഇതു കണ്ടോ ഇവര്‍ക്കൊക്കെ അത്യാവശ്യം പലയിടത്തും പോകാനുള്ളതാണ്, പിന്നെ ഞാനായിട്ടെന്തിനാ ഇതൊക്കെ വിളിച്ചു പറഞ്ഞ് അവരുടെ ശത്രുത സമ്പാദിക്കുന്നത്?
ഇതല്ലേ ഏതൊരു പ്രശ്നത്തിലും നമ്മള് മലയാളികളുടെ ചിന്താഗതി.അതുകൊണ്ടു തന്നെയാണ് ആരും ഇതൊരു സംവാദമാക്കാതിരുന്നതെന്ന് തോന്നുന്നു.പക്ഷെ ഗവണ്മെന്റിനതു ചെയ്യാമായിരുന്നു,കാരണം ഗവണ്മെന്റിനൊരു ഇടത്തരക്കാരന്റെ മനസ്സല്ലല്ലോ ഉള്ളത്.ഉണ്ണിhttps://www.blogger.com/profile/09823662202857044476noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78679405982113075472011-01-29T19:28:54.720+05:302011-01-29T19:28:54.720+05:30മകരവിളക്ക് തട്ടിപ്പ് സംബന്ധിച്ച ഏറ്റവും വലിയ ബോധവല...മകരവിളക്ക് തട്ടിപ്പ് സംബന്ധിച്ച ഏറ്റവും വലിയ ബോധവല്‍ക്കരണ പരിശ്രമം വേണ്ടത് അയല്‍ നാടുകളിലാണ്. ഈ വിഷയത്തില്‍, മലയാളത്തില്‍ ഇടമറുകടക്കമുള്ളവരുടെ പുസ്തകങ്ങളുണ്ട്. അവകൂടി പരിശോധിച്ച് അയല്‍ ഭാഷകളില്‍ ചെറുപുസ്തകങ്ങളും ചലനചിത്രങ്ങളും തയ്യാറാക്കി അവിടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളുമായിചേര്‍ന്ന് ബോധവല്‍ക്കരണം നടത്താവുന്നതാണ്.

ശബരിമലയില്‍ അമ്പതിലധികം ആളുകള്‍ മകരവിളക്കുകണ്ട് മരിച്ചുവീണ കാലത്തുതന്നെ പ്രതിക്രിയകള്‍ ചെയ്തിരുന്നെങ്കില്‍ പുല്ലുമേട് ദുരന്തം ഒഴിവാക്കാമായിരുന്നു. ഇപ്പോഴെങ്കിലും തിരുവാഭരണമണിയിച്ചു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടുന്ന സിറിയസ് നക്ഷത്രമല്ല മകരവിളക്കെന്നും അത് വിവിധ വകുപ്പുകള്‍ചേര്‍ന്ന് ഒപ്പിക്കുന്ന തട്ടിപ്പാണെന്നും ഉറക്കെപ്പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ആളുകള്‍ കൂട്ടംകൂടി നില്ക്കാറുള്ള പരുന്തുപാറയിലും പാഞ്ചാലിമേട്ടിലും ഗവിയിലുമൊക്കെ ഭാവികാലത്ത് വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കും.

മകരവിളക്ക് തെളിയാന്‍ വൈകിയതും അപകടത്തിനുകാരണമായിയെന്ന് പ്രധാനപ്പെട്ട ഒരു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലൊ. അങ്ങനെയെങ്കില്‍ ഇക്കുറി മകരവിളക്ക് മരണവിളക്കാകാന്‍ വേണ്ടി വൈകിച്ചതാരാണ് ? കൊച്ചുപമ്പയ്ക്കടുത്തുള്ള പൊന്നമ്പലമേട്ടിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ഒരു രഹസ്യത്തിന്റെ ആവരണമെന്തിനാണ് ? ഇത്രയും കാലം കത്തിച്ചവരാരെങ്കിലും സത്യം തുറന്നുപറയുമോ? എന്തായാലും തട്ടിപ്പിലൂടെ പാവം മനുഷ്യരെ ദുരിതത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നത് പ്രബുദ്ധകേരളത്തിന് അഭിമാനകരമല്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com