tag:blogger.com,1999:blog-2128859103258265367.post8457232208013290594..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സദാചാര പൊലീസിനെ പേടിക്കേണ്ടതെന്തിന് ! വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-76747900872088626162012-09-27T18:57:29.434+05:302012-09-27T18:57:29.434+05:30അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും സമൂഹം തുറന്നെതിര്...അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും സമൂഹം തുറന്നെതിര്‍ക്കുന്നു. കൊലപാതകങ്ങള്‍ എന്തിന്റെ പേരിലായാലും അംഗീകരിക്കില്ലെന്ന് സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടിട്ടുള്ളതാണ്. അതേസമയം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെയും മറ്റും കണക്കുകള്‍ പറയുന്നത്. ക്രമസമാധാനപ്രശ്നമെന്ന നിലയിലല്ലാതെ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന്റെ സാമൂഹിക- രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടക്കാറില്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ സദാചാര പൊലീസ് അക്രമങ്ങളുടെ എണ്ണം പെരുകിയിട്ടും ഗൗരവമായ ചര്‍ച്ച ഇതുസംബന്ധിച്ച് ഉയര്‍ന്നുവരാത്തത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com