tag:blogger.com,1999:blog-2128859103258265367.post850572747832124615..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മള്‍ട്ടിപ്ളെക്സ് കാലത്തെ പൊതുബോധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29561481003678885682012-04-06T22:45:05.761+05:302012-04-06T22:45:05.761+05:301993ലെ വിഷുക്കാലത്ത് റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്ര...1993ലെ വിഷുക്കാലത്ത് റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രമായ വാത്സല്യം (ലോഹിതദാസ്/കൊച്ചിന് ഹനീഫ്) എന്ന ബ്ളോക്ക് ബസ്ററിലെ ഒരു പാസിങ് വിഷ്വലിനെക്കുറിച്ച് ഒന്നോ രണ്ടോ ലേഖനങ്ങളിലും ഏതാനും പ്രസംഗങ്ങളിലും ഞാന്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന്, ഇത്തരത്തില്‍ സിനിമയിലെ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് തീര്‍ത്തും തെറ്റാണന്നും ഇത് ദോഷൈകദൃഷ്ടി മാത്രമാണെന്നുമുള്ള ആരോപണം സുഹൃത്തുക്കളും അല്ലാത്തവരുമായ നിരവധി പേര് ഉന്നയിക്കുകയുണ്ടായി. മമ്മൂട്ടി അവതരിപ്പിക്കുന്ന, കര്‍ഷകനും നാട്ടിന് പുറത്തുകാരനും നായര്‍ സമുദായക്കാരനുമായ മേലേടത്ത് രാഘവന് നായര്‍ എന്ന നായകന്റെ വീടിന്റെ ചുമരില്‍ കേസരി കലണ്ടറാണ് തൂങ്ങുന്നത് എന്ന അസ്വസ്ഥകരമായ അസ്വാഭാവികതയാണ് പാസിങ് വിഷ്വല്‍ എന്ന നിലയില്‍ ചൂണ്ടിക്കാട്ടിയത്. അന്ന് ഇത്തരം പരാമര്‍ശങ്ങളെ അപാകം എന്നോ അപക്വം എന്നോ വിലയിരുത്തി, ചലച്ചിത്ര/സാംസ്ക്കാരിക/രാഷ്ട്രീയ രംഗങ്ങളിലടക്കമുള്ളവര്‍ തള്ളിക്കളഞ്ഞു. ഈ തള്ളിക്കളയല്‍ അത്തരത്തിലുള്ള നൂറായിരം പാസിങ് വിഷ്വലുകള്‍ക്കും ആധിപത്യപരമായ വിഷ്വലുകള്‍ക്കും സംഭാഷണങ്ങള്‍ക്കും മലയാള സിനിമയില്‍ നിറഞ്ഞാടാനുള്ള ലൈസന്‍സായിരുന്നു എന്ന് കുറെയധികം ആളുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com