tag:blogger.com,1999:blog-2128859103258265367.post8533741201911488718..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരവിടെ? ആഘോഷം തുടരട്ടെ!വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-5012256896998013032012-02-04T19:46:31.700+05:302012-02-04T19:46:31.700+05:30തൃശ്ശൂര്‍ നഗരം ജനുവരി മാസം മുഴുവന്‍ ഉത്സവലഹരിയിലായ...തൃശ്ശൂര്‍ നഗരം ജനുവരി മാസം മുഴുവന്‍ ഉത്സവലഹരിയിലായിരുന്നു. മാതൃഭൂമി പുസ്തകോത്സവം. പിന്നെ ജനുവരി ആദ്യത്തെ ആഴ്ചയില്‍ സി പി എമ്മിന്റെ ജില്ലാ സമ്മേളനം. പിന്നെ ഡി സിയുടെയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പുസ്തകോത്സവങ്ങള്‍. ഒപ്പം തന്നെ രാജ്യാന്തര പുസ്തകോത്സവം. പിന്നെ സാക്ഷാല്‍ സ്കൂള്‍ യുവജനോത്സവം, ഒപ്പം തന്നെ തേക്കിന്‍കാട് മൈതാനിയില്‍ പുഷ്പോത്സവം. അതു തീരുന്നതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഫെബ്രുവരി 1 മുതല്‍ അന്താരാഷ്ട്ര നാടകോത്സവവും തുടങ്ങി.<br /><br />ഡിസംബര്‍ ആദ്യത്തില്‍ത്തന്നെ മറ്റൊരാഘോഷം ഇവിടെ അരങ്ങേറിയിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ ദീനക്കിടയ്ക്കയായിരുന്നു അരങ്ങ്. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവരുടെ കൊച്ചുവര്‍ത്തമാനങ്ങളും പടങ്ങളും ഒരു സ്ഥിരംപംക്തി പോലെ പത്രങ്ങളില്‍ നിറഞ്ഞു. പിറ്റേന്നത്തെ പത്രത്തില്‍ തന്റെ പടം വരില്ലേ എന്ന ഉത്ക്കണ്ഠയോടെയായിരുന്നു പലരുടേയും സന്ദര്‍ശനം എന്നു പോലും തോന്നിയിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com