tag:blogger.com,1999:blog-2128859103258265367.post8559568946310336208..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-23362894491939560452011-11-24T08:42:17.396+05:302011-11-24T08:42:17.396+05:30പിറവം ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില...പിറവം ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി സഖാവ് എം ജെ ജേക്കബ് മത്സരിക്കുന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ച എം ജെ ജേക്കബ് പിറവം മണ്ഡലത്തിലെ ജനഹൃദയങ്ങളില്‍ ലബ്ധപ്രതിഷ്ഠനാണ്. 12-ാം നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മാതൃകാജനപ്രതിനിധിയെന്ന് പരക്കെ അംഗീകാരം നേടാന്‍ ജേക്കബ്ബിന് സാധിച്ചിട്ടുണ്ട്. പിറവം മണ്ഡലത്തിന്റെ സര്‍വതോമുഖമായ വികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി അദ്ദേഹം നടത്തിയതും നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അംഗീകാരം നേടിയതാണ്. പിറവം ഉപതെരഞ്ഞെടുപ്പിന് ഒരു സാധാരണ ഉപതെരഞ്ഞെടുപ്പ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്. ചില മാധ്യമങ്ങളും ചില രാഷ്ട്രീയനിരീക്ഷകരും കരുതുന്നതുപോലെ നിയമസഭയിലെ കക്ഷിനിലയുമായി ബന്ധപ്പെട്ട പ്രാധാന്യം മാത്രമല്ല അത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടതുപോലെ ഭരണ-പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് എന്ന് തികച്ചും സാധാരണയായി പറയാം. എന്നാല്‍ , അതിനെല്ലാമുപരിയായ രാഷ്ട്രീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com