tag:blogger.com,1999:blog-2128859103258265367.post8634945346331882790..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒബാമ വെള്ളത്തില്‍ എഴുതുന്നു!വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-38387954255102003082010-11-28T22:42:38.928+05:302010-11-28T22:42:38.928+05:30ഈ ലേഖനത്തിന്റെ തലവാചകം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാ...ഈ ലേഖനത്തിന്റെ തലവാചകം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാലത്ത് മലയാളി പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു മോശം അര്‍ഥസൂചന അതിനുണ്ടല്ലോ എന്ന് എനിക്ക് തിരിച്ചറിവുണ്ടായത്. കുടികൂടിവരുന്ന ഈ നാട്ടില്‍ 'വെള്ളത്തില്‍' എന്നുപറഞ്ഞാല്‍ ഉടനെ തെറ്റിദ്ധരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഇവിടെ വന്ന് ലഹരിയില്‍പ്പെട്ടു എന്നൊന്നും ദയവായി അര്‍ഥം ഉണ്ടാക്കരുത്. 'വെള്ളത്തില്‍ എഴുതുക' എന്നത് മനോഹരമായ മലയാളശൈലികളില്‍ ഒന്നാണ്. സംസ്കൃതത്തില്‍ 'ജലരേഖ' എന്ന് സമാനമായ പ്രയോഗമുണ്ട്. ഇംഗ്ളീഷില്‍ അങ്ങനെ ഒരു ശൈലി ഇല്ലെന്ന് തോന്നുന്നു. എഴുതിയത് അപ്പോള്‍ത്തന്നെ മാഞ്ഞുപോകുന്നുവെന്നാണ് ഇതിന്റെ വ്യംഗ്യം.<br /><br />രാഷ്ട്രത്തലവന്മാര് വിദേശസന്ദര്‍ശനം നടത്തുമ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ പതിവുരീതിയിലും കൂടുതല്‍ കൂട്ടിപ്പറയുന്നത് മനസിലാക്കാം. കേള്‍ക്കുന്നവരെ നല്ലപോലെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമേയുള്ളൂ. അത്തരത്തിലുള്ള അത്യുക്തിക്ക് നല്ലൊരു 'മാര്‍ജിന്‍' കൊടുത്താലും ബറാക് ഒബാമ ഇന്ത്യയില്‍ചെയ്ത നയപ്രസ്താവനാരൂപത്തിലുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞ ഉടനെ അസത്യമാണെന്ന് തെളിഞ്ഞുപോയി. ജലരേഖയുടെ ആയുസ്സുപോലും പല പ്രസ്താവനകള്‍ക്കും ഉണ്ടായില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com