tag:blogger.com,1999:blog-2128859103258265367.post8701001064864859309..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നമ്മുടെ പുഷ്പ സംസ്കാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-21676761462245590492011-01-14T05:58:59.283+05:302011-01-14T05:58:59.283+05:30ഒരുകാലത്ത് നമുക്കുചുറ്റും പൂവുകളുണ്ടായിരുന്നു. മിക...ഒരുകാലത്ത് നമുക്കുചുറ്റും പൂവുകളുണ്ടായിരുന്നു. മിക്കവാറും എല്ലാ വീടുകള്‍ക്കു മുമ്പിലും ഒരു പൂന്തോട്ടമുണ്ടാകും. ചെറ്റപ്പുരകളുടെ മുമ്പില്‍പ്പോലും. അവിടെ പൂന്തോട്ടത്തിന് സ്ഥലമില്ലെങ്കില്‍ വേലിക്കരികിലോ മറ്റെവിടെയെങ്കിലുമോ പൂച്ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കും. അവിടെ പൂവുകള്‍ വിടര്‍ന്നു നില്ക്കുന്നുണ്ടാകും. വേലികളില്‍ പടര്‍ന്ന് കിടക്കുന്നത് നീല ശംഖുപുഷ്പങ്ങളായിരിക്കും.

വീടിന് മുമ്പിലെ പൂന്തോട്ടം നനയ്ക്കുകയും പൂക്കളെ ലാളിക്കുകയും ചെയ്യുന്ന പെണ്‍കുട്ടി നമ്മുടെ കാല്പനികതയുടെ ഗൃഹാതുരത്വമാണ്. എന്റെ കൌമാരപ്രായത്തില്‍ അങ്ങനെയുള്ള ഒരു പൂന്തോട്ടത്തെക്കുറിച്ചും പ്രഭാതത്തില്‍ പൂവുകളെ ശുശ്രൂഷിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചും ചങ്ങമ്പുഴ രചിച്ച "ഉദ്യാനദേവത'' ത്രസിക്കുന്ന മനസ്സോടെയാണ് ഞാനും എന്റെ സുഹൃത്തുക്കളും വായിച്ചത്.

ചങ്ങമ്പുഴയെയും ഞങ്ങള്‍ കൌമാരപ്രായക്കാരെയും മാത്രമല്ല പൂവുകള്‍ ആകര്‍ഷിച്ചതും മോഹിപ്പിച്ചതും. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സനെപ്പോലുള്ള വലിയ എഴുത്തുകാരും ക്ളോദ് മൊനേയെപ്പോലെ വിശ്വപ്രസിദ്ധരായ ചിത്രകാരന്മാരും പൂവുകളുമായി സര്‍ഗാത്മകമായ ഒരു പരസ്പരത മെനഞ്ഞെടുത്തിരുന്നു.

പില്ക്കാലം ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്ഡേഴ്സന് പൂവുകളെക്കുറിച്ച് എഴുതിയ രണ്ടു കഥകള്‍ ഞാന്‍ വായിക്കുകയുണ്ടായി. "ദ് ഡെയിസി''യും "ലിറ്റില്‍ ലിഡാസ് ഫ്ളവറും''. പച്ചപ്പുല്ലില്‍ വിടര്‍ന്നുകിടക്കുന്ന സുവര്‍ണ ഹൃദയമുള്ള വെള്ള ഡെയിസിപ്പൂവും കൊച്ചു പക്ഷിയും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് "ദ് ഡെയിസി.'' വികൃതികളായ ആണ്‍കുട്ടികള്‍ ഡെയിസിപ്പൂവിനെ പുല്ലോടെ പറിച്ചെടുത്തു നശിപ്പിക്കുകയും പക്ഷിയെ കൂട്ടിലിട്ട് വെള്ളം കൊടുക്കാതെ കൊല്ലുകയും ചെയ്യുന്ന ആ കഥ വായിച്ച് എന്റെ മനസ്സ് വേദനിച്ചിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com