tag:blogger.com,1999:blog-2128859103258265367.post8744870012157029799..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉമ്മന്‍ചാണ്ടി കേരളത്തെ തീറെഴുതുമ്പോള്‍ വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-44147565637630396592012-09-24T19:42:14.717+05:302012-09-24T19:42:14.717+05:30നാളിതുവരെയില്ലാത്ത ബഹുജനപ്രക്ഷോഭത്തിന് സംസ്ഥാനം സാ...നാളിതുവരെയില്ലാത്ത ബഹുജനപ്രക്ഷോഭത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കാന്‍ പോകുകയാണ്. മൂലധന മാഫിയയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ അകപ്പെട്ട് കേരളത്തിന്റെ പ്രകൃതിസമ്പത്തും പരിസ്ഥിതിയും ജനജീവിതവും തവിടുപൊടിയാവുക എന്നതുതന്നെയായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ "എമര്‍ജിങ് കേരള" പദ്ധതിയുടെ ഫലം. 2003 ല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള മൂലധനിക്ഷേപ മാമാങ്കത്തിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള പദ്ധതി. പിന്മടക്കവും പരിഹാരവുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള അമേരിക്കയിലെയും മറ്റും കോര്‍പറേറ്റ് ഭീമന്മാരുടെ കഴുകന് കണ്ണുകള്‍ കേരളത്തെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നവോത്ഥാന-ഇടതുപക്ഷപ്രസ്ഥാനങ്ങളിലൂടെ രൂപംകൊണ്ട കേരളത്തിന്റെ അടിസ്ഥാന മാതൃകകള്‍ ലോകപ്രസിദ്ധമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com