tag:blogger.com,1999:blog-2128859103258265367.post8833174351540848653..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുല്ലപ്പെരിയാര്‍: ഓരോ മണിക്കൂറും നിര്ണായകമാണ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55877535922680746712011-11-27T14:02:03.502+05:302011-11-27T14:02:03.502+05:30മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളത്തിന്റ...മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരളത്തിന്റെ മുഴുവന്‍ സൂരക്ഷയുടെ പ്രശ്നമായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുമാസങ്ങള്‍ക്കുള്ളില്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ നിരവധി തവണ ഭൂചലനമുണ്ടായി. ഇന്നലെ പുലര്ച്ചയിലും അതാവര്‍ത്തിച്ചു. റിക്ടര്‍ സ്കെയിലില്‍ അപകടകരമായ വരയോളം ഉണ്ടായില്ലെങ്കിലും ഓരോ ഭൂചലനത്തിന്റെയും മുമ്പില്‍ ജനങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. കേരളം അതിന്റെ നിലപാട് പലതവണ വ്യക്തമാക്കിയതാണ്. ഒരു പുതിയ അണക്കെട്ടാണ് ശാശ്വതപരിഹാരം. അതിന്റെ നിര്‍മാണത്തിനുവേണ്ട നിയമ-സാങ്കേതിക അനുമതികള്‍ വാങ്ങി പണിപൂര്‍ത്തിയാക്കാന്‍ എത്രയും അടിയന്തരമായി നടപടികള്‍ നീങ്ങണം. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്മെന്റിനു സുവ്യക്തമായ കാഴ്ചപ്പാടും നിലപാടും വേണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com